---
title: "ആതുരസേവനരംഗത്ത് രാജ്യാന്തര നേട്ടവുമായി പാനൂർ സ്വദേശിനി ഡോ. ചിന്നു സുരേന്ദ്രൻ; ഓസ്‌ട്രേലിയയിൽ RACGP ഫെലോഷിപ്പ് സ്വന്തമാക്കി"
english_title: "Panoor Dr Chinnu Surendran RACGP Fellowship Australia Achievement"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391250/panoor-dr-chinnu-surendran-racgp-fellowship-australia"
published_at: "2026-11-12T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af53133d35c4_panoor-dr-chinnu-surendran-racgp-fellowship-australia.jpg"
keywords: ["Dr Chinnu Surendran", "Panoor", "RACGP Fellowship", "Australia Doctor", "Mokeri"]
---

# ആതുരസേവനരംഗത്ത് രാജ്യാന്തര നേട്ടവുമായി പാനൂർ സ്വദേശിനി ഡോ. ചിന്നു സുരേന്ദ്രൻ; ഓസ്‌ട്രേലിയയിൽ RACGP ഫെലോഷിപ്പ് സ്വന്തമാക്കി

> **Lead Summary:** പാനൂർ: കോവിഡ് കാലത്തെ സേവനത്തിന് ദുബായ് ഗോൾഡൻ വിസനേടിയ പാനൂർ മൊകേരി സ്വദേശിനി ഡോ. ചിന്നു സുരേന്ദ്രന് ആതുരസേവനരംഗത്ത് വീണ്ടും രാജ്യാന്തര അംഗീകാരം. ഓസ്‌ട്രേലിയയിലെ ജനറൽ പ്രാക്ടീസ് രംഗത്തെ അംഗീകാരമായ RACGP Western Australia Fellowship സ്വന്തമാക്കിയാണ് ചിന്നു പുതിയ നേട്ടം കൈവരിച്ചത്. നിലവിൽ ഓസ്‌ട്രേലിയയിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ചിന്നുവിന്റെ ഈ നേട്ടം ജന്മനാടിനും കുടുംബത്തിനും അഭിമാനമായി.

## Article Content

പാനൂർ: കോവിഡ് കാലത്തെ സേവനത്തിന് ദുബായ് ഗോൾഡൻ വിസനേടിയ പാനൂർ മൊകേരി സ്വദേശിനി ഡോ. ചിന്നു സുരേന്ദ്രന് ആതുരസേവനരംഗത്ത് വീണ്ടും രാജ്യാന്തര അംഗീകാരം. ഓസ്‌ട്രേലിയയിലെ ജനറൽ പ്രാക്ടീസ് രംഗത്തെ അംഗീകാരമായ RACGP Western Australia Fellowship സ്വന്തമാക്കിയാണ് ചിന്നു പുതിയ നേട്ടം കൈവരിച്ചത്. നിലവിൽ ഓസ്‌ട്രേലിയയിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ചിന്നുവിന്റെ ഈ നേട്ടം ജന്മനാടിനും കുടുംബത്തിനും അഭിമാനമായി.

കോവിഡ് മഹാമാരിയുടെ രൂക്ഷമായ കാലഘട്ടത്തിൽ ദുബായിൽ നടത്തിയ മാതൃകാപരമായ ആരോഗ്യസേവനത്തിനുള്ള അംഗീകാരമായി ദുബായ് സർക്കാരിന്റെ ഗോൾഡൻ വിസയും ചിന്നുവിന് ലഭിച്ചിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ ആരോഗ്യരംഗത്ത് നടത്തിയ സമർപ്പിത സേവനത്തിനുള്ള അംഗീകാരമായിരുന്നു ഈ ആദരം.

ദുബായിലെ ആരോഗ്യസേവന രംഗത്തെ പ്രവർത്തനങ്ങൾക്ക് പിന്നാലെയാണ് ചിന്നു ഓസ്‌ട്രേലിയയിൽ പ്രൊഫഷണൽ രംഗത്ത് പുതിയ നേട്ടങ്ങൾ കൈവരിക്കുന്നത്. രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെടുന്ന ഫെലോഷിപ്പ് സ്വന്തമാക്കിയതിലൂടെ ആതുരസേവനരംഗത്തെ തന്റെ പ്രാഗത്ഭ്യവും പ്രവർത്തനമികവും ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്.

ദുബായിൽ ഐ.ടി. എൻജിനീയറായി ജോലി ചെയ്യുന്ന ശരത് പത്മനാഭനാണ് ഭർത്താവ്. വിദേശരാജ്യങ്ങളിൽ സേവനമികവിലൂടെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്ന ഡോ. ചിന്നു സുരേന്ദ്രന്റെ വിജയം മൊകേരി കൂരാറയുടെ അഭിമാനമായി മാറിയിരിക്കുകയാണ്.

English Summary: Dr. Chinnu Surendran from Mokeri, Panoor, who received the Dubai Golden Visa for her service during Covid, has achieved another international recognition in healthcare by securing the RACGP Western Australia Fellowship, the recognition in general practice in Australia. Currently serving as a doctor in Australia, her achievement is a matter of pride for her hometown and family. She had earlier received the Dubai Government's Golden Visa in recognition of her exemplary health service in Dubai during the severe phase of the Covid pandemic. After her work in Dubai's healthcare sector, she is now achieving new professional milestones in Australia. Her husband Sharath Padmanabhan works as an IT engineer in Dubai.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391250/panoor-dr-chinnu-surendran-racgp-fellowship-australia)