---
title: "പാനൂർ ഉപജില്ലാ കലോത്സവത്തിനെത്തിയ കലാപ്രതിഭകൾക്കും, അധ്യാപക - രക്ഷാകർത്താക്കൾക്കും  കടവത്തൂർ പി കെ എം ഹയർ സ്കൂൾ അലുംനിയുടെ വക മൊഞ്ചേറും ബിരിയാണി"
english_title: "Panoor Sub District Kalolsavam Kadavathur PKM Alumni Biryani 5000 Students"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391227/panoor-kalolsavam-kadavathur-pkm-alumni-biryani"
published_at: "2026-11-11T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af49f51e0582_panoor-kalolsavam-kadavathur-pkm-alumni-biryani.jpg"
keywords: ["Panoor Kalolsavam", "Kadavathur PKM School", "Alumni Biryani", "School Kalolsavam Kerala", "Panoor Sub District"]
---

# പാനൂർ ഉപജില്ലാ കലോത്സവത്തിനെത്തിയ കലാപ്രതിഭകൾക്കും, അധ്യാപക - രക്ഷാകർത്താക്കൾക്കും  കടവത്തൂർ പി കെ എം ഹയർ സ്കൂൾ അലുംനിയുടെ വക മൊഞ്ചേറും ബിരിയാണി

> **Lead Summary:**  പാനൂർ: പാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനത്തിൽ 5000-ത്തിലധികം മത്സരാർത്ഥികൾക്ക് മൊഹബത്ത് ചാലിച്ച ചിക്കൻ ബിരിയാണി ഒരുക്കി കടവത്തൂർ പി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ (അലുംനി) മാതൃകയായി.

## Article Content

 പാനൂർ: പാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനത്തിൽ 5000-ത്തിലധികം മത്സരാർത്ഥികൾക്ക് മൊഹബത്ത് ചാലിച്ച ചിക്കൻ ബിരിയാണി ഒരുക്കി കടവത്തൂർ പി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ (അലുംനി) മാതൃകയായി.

കലോത്സവത്തിനെത്തിയ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സംഘാടകർക്കും രുചികരമായ ഭക്ഷണം ഒരുക്കുന്നതിലൂടെ അലുംനി അംഗങ്ങൾ വേറിട്ട മാതൃകയാണ് സൃഷ്ടിച്ചത്. ഭക്ഷണവിതരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ പ്രവർത്തനവും സേവനമനോഭാവവും ശ്രദ്ധേയമായി.

സ്വന്തം വിദ്യാലയത്തിന്റെ അഭിമാനമായ കലോത്സവത്തിന് കൈത്താങ്ങാകാനും ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് സ്നേഹവിരുന്നൊരുക്കാനും മുന്നിട്ടിറങ്ങിയ അലുംനി കൂട്ടായ്മയുടെ പ്രവർത്തനം സംഘാടകർക്കും കലോത്സവ നഗരിയിലെത്തിയവർക്കും വലിയ അഭിനന്ദനമായി.

പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയും സാമൂഹിക പ്രതിബദ്ധതയും ഒത്തുചേരുമ്പോൾ വലിയ ജനകീയ മുന്നേറ്റങ്ങൾ സാധ്യമാകുമെന്നതിന്റെ ഉത്തമ ഉദാഹരണമായി അലുംനിയുടെ ഈ പ്രവർത്തനം മാറി. അലുമിനി ഭാരവാഹികളായ സക്കീന തെക്കയിൽ,അഷ്‌റഫ് പി വി, പി കെ അലി, നാസർ പുത്തലത്ത്, ശരീഫ് മൈമന,ഗഫൂർ. എം. റഫീക്ക്.കെ.കെ,രാജേഷ്.കെ, റംല കെ ,സബീദ കെഎൻ

സുബൈർ കെഎം,താഹിർ പി,യൂസഫ് പുതിയാടം,ലത്തീഫ്,മനോജ്,നസീമ സി എച്ച്,അനിത ടീച്ചർ,നജീബ് മാസ്റ്റർ,സമീർകെ. കെ.എന്നിവർ നേതൃത്വം നൽകി

English Summary: On the third day of the Panoor Sub-District School Kalolsavam, the Kadavathur P.K.M Higher Secondary School Alumni Association set an example by serving chicken biryani with love to more than 5,000 contestants. The alumni created a distinct model by arranging delicious food for students, teachers and organisers who arrived for the Kalolsavam. Their collective work and service spirit at every stage of food distribution were notable. The alumni group's initiative to support their school's proud Kalolsavam and host a feast of love for thousands of students earned great appreciation from organisers and visitors.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391227/panoor-kalolsavam-kadavathur-pkm-alumni-biryani)