---
title: "പിലാത്തറയിൽ പോലീസിനെ വെട്ടിച്ച് കടക്കാൻ റോഡിൽ മണൽ തട്ടി; പൂഴിമണൽ ലോറിയും സംഘത്തെയും പിടികൂടി"
english_title: "Pilathara Sand Lorry Cinematic Chase Police Arrest Sand Mafia"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391141/pilathara-sand-lorry-chase-police-arrest-sand-mafia"
published_at: "2026-11-11T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af40d1056a9b_pilathara-sand-lorry-chase-police-arrest-sand-mafia.jpg"
keywords: ["Pilathara Sand Lorry", "Sand Mafia", "Police Chase", "Pariyaram Police", "Kannur Crime"]
---

# പിലാത്തറയിൽ പോലീസിനെ വെട്ടിച്ച് കടക്കാൻ റോഡിൽ മണൽ തട്ടി; പൂഴിമണൽ ലോറിയും സംഘത്തെയും പിടികൂടി

> **Lead Summary:** പോലീസിനെ വെട്ടിച്ച് കടന്നുകളയാൻ റോഡിൽ മണൽ തട്ടി ഭീതിയുണർത്തി പാഞ്ഞ പൂഴിമണൽ ലോറിയും സംഘത്തെയും സിനിമാറ്റിക് ചേസിംഗിനൊടുവിൽ പോലീസ് പിടികൂടി. പിലാത്തറ-പുറച്ചേരി റോഡിലാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

## Article Content

പോലീസിനെ വെട്ടിച്ച് കടന്നുകളയാൻ റോഡിൽ മണൽ തട്ടി ഭീതിയുണർത്തി പാഞ്ഞ പൂഴിമണൽ ലോറിയും സംഘത്തെയും സിനിമാറ്റിക് ചേസിംഗിനൊടുവിൽ പോലീസ് പിടികൂടി. പിലാത്തറ-പുറച്ചേരി റോഡിലാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

പഴയങ്ങാടി ഭാഗത്തുനിന്ന് അനധികൃതമായി പൂഴി കടത്തിക്കൊണ്ടുവരികയായിരുന്ന ലോറിയെ പോലീസ് വാഹനം പിന്തുടരുകയായിരുന്നു. പോലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായതോടെ, പിന്തുടർന്ന പോലീസ് ജീപ്പിന് തടസ്സം സൃഷ്ടിക്കാനായി ലോറി ഡ്രൈവർ മൂന്ന് വെവ്വേറെ സ്ഥലങ്ങളിൽ റോഡിലേക്ക് മണൽ തട്ടിയിട്ടു.

റേസിംഗിനിടെ വാഹനങ്ങളുടെ ഗ്ലാസ് ചിതറിത്തെറിച്ചതും, പോലീസും മണൽ കടത്ത് സംഘവും തമ്മിൽ റോഡിൽ വെച്ച് വാക്കേറ്റത്തിലും തർക്കത്തിലും ഏർപ്പെട്ടതുമെല്ലാം സമീപത്തെ സിസിടിവി (CCTV) ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

സംഭവം നടന്നത് പരിയാരം പോലീസ് സ്റ്റേഷൻ അതിർത്തിയിലാണെങ്കിലും ചേസ് ചെയ്തെത്തിയത് ഏത് സ്റ്റേഷനിലെ പോലീസാണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ മണൽ കടത്ത് ലോറിയും അതിലുണ്ടായിരുന്ന സംഘത്തെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

English Summary: Police finally arrested the sand lorry and gang that sped away creating fear by dumping sand on the road to evade police in Pilathara, after a cinematic chase. The dramatic events took place around 2 am today on the Pilathara-Purachery road. The police vehicle was chasing a lorry illegally transporting sand from Pazhayangadi side. Once it was certain that they would be caught by the police, the lorry driver dumped sand on the road at three different places to obstruct the pursuing police jeep. During the chase, vehicle glasses shattered and the altercation and argument between the police and the sand smuggling gang on the road were clearly captured on nearby CCTV cameras. Although the incident took place within Pariyaram Police Station limits, it is not yet clear which station's police chased them. The sand smuggling lorry and the gang in it have been taken into custody.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391141/pilathara-sand-lorry-chase-police-arrest-sand-mafia)