---
title: "നാദാപുരം വളയത്ത് എക്സൈസ് ഉദ്യോഗസ്ഥന്റെ  മകൾ  വീട്ടിൽ മരിച്ച നിലയിൽ"
english_title: "Nadapuram Valayam School Student Found Dead At Home Jewel Lakshmi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391117/nadapuram-valayam-school-student-found-dead-jewel-lakshmi"
published_at: "2026-11-11T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3f3b249dbe_nadapuram-valayam-school-student-found-dead-jewel-lakshmi.jpg"
keywords: ["Valayam Student Death", "Jewel Lakshmi", "Nadapuram", "Kozhikode", "Valayam Police"]
---

# നാദാപുരം വളയത്ത് എക്സൈസ് ഉദ്യോഗസ്ഥന്റെ  മകൾ  വീട്ടിൽ മരിച്ച നിലയിൽ

> **Lead Summary:** നാദാപുരം: നാദാപുരം വളയത്ത് സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.വളയം പരദേവത ക്ഷേത്ര പരിസരത്തെ എക്സൈസ് ഉദ്യോഗസ്ഥനായ കുറ്റിക്കാട്ടിൽ കിഴക്കേടത്ത് ഷാജിയുടെ മകൾ ജുവൽ ലക്ഷ്മി ആണ് മരിച്ചത്.വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

## Article Content

നാദാപുരം: നാദാപുരം വളയത്ത് സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.വളയം പരദേവത ക്ഷേത്ര പരിസരത്തെ എക്സൈസ് ഉദ്യോഗസ്ഥനായ കുറ്റിക്കാട്ടിൽ കിഴക്കേടത്ത് ഷാജിയുടെ മകൾ ജുവൽ ലക്ഷ്മി ആണ് മരിച്ചത്.വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ഇന്നലെ രാത്രി എട്ടര മണിയോടെയാണ് സംഭവം. വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ വളയം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.വളയം കുറ്റിക്കാട് യു.പി. സ്കൂൾ അധ്യാപിക രബിഷയാണ് അമ്മ. രണ്ട് സഹോദരങ്ങളുണ്ട്.

English Summary: A school student was found dead at her home in Valayam, Nadapuram. The deceased is Jewel Lakshmi (13), daughter of Shaji of Kuttikkattil Kizhakkeedath, an Excise official near Valayam Paradevatha Temple. She was an 8th class student of Valayam Govt. Higher Secondary School. The incident happened around 8.30 pm yesterday. She was found dead at home. She was immediately taken to a private hospital in Vadakara, but her life could not be saved. This morning, after Valayam Police conducted inquest, the body was shifted to Kozhikode Medical College Hospital for postmortem. Her mother Rabisha is a teacher at Valayam Kuttikkad U.P. School. She has two siblings.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391117/nadapuram-valayam-school-student-found-dead-jewel-lakshmi)