---
title: "മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയത് മകൻ തന്നെ ; പുറത്തുനിന്നുള്ള ഇടപെടലില്ലെന്ന് പൊലീസ്, മകന് തലേ ദിവസവും കൗൺസലിങ് നൽകിയെന്നും കണ്ടെത്തൽ"
english_title: "Mattannur Mother Murder Son Suicide Police Confirm No Outsider Role"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391113/mattannur-mother-murder-son-suicide-police-confirm"
published_at: "2026-11-11T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3f12622dc8_mattannur-mother-murder-son-suicide-police-confirm.jpg"
keywords: ["Mattannur Murder", "Jyothi Naveen Krishna", "Kannur Crime", "Police Investigation", "Murder Suicide"]
---

# മട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയത് മകൻ തന്നെ ; പുറത്തുനിന്നുള്ള ഇടപെടലില്ലെന്ന് പൊലീസ്, മകന് തലേ ദിവസവും കൗൺസലിങ് നൽകിയെന്നും കണ്ടെത്തൽ

> **Lead Summary:** മട്ടന്നൂർ: മട്ടന്നൂരിൽ റിട്ടയേഡ് അധ്യാപികയായ അമ്മയും മകനും വെട്ടേറ്റു മരിച്ച സംഭവത്തിൽ പുറത്ത് നിന്ന് ആർക്കും പങ്കി​ല്ലെന്ന് പൊലീസ്. അമ്മ ജ്യോതിയെ വെട്ടിക്കൊലപ്പെടുത്തിയത് മകൻ നവീൻ കൃഷ്ണ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു.കൃത്യത്തിന് ശേഷം നവീൻ സ്വയം നെഞ്ചിൽ കത്തി കുത്തിയിറക്കി ജീവനൊടുക്കുകയായിരുന്നുവെന്നും സിറ്റി പൊലീസ് കമീഷണർ വിജയ്ഭരത് റെഡ്ഡി പറഞ്ഞു.

## Article Content

മട്ടന്നൂർ: മട്ടന്നൂരിൽ റിട്ടയേഡ് അധ്യാപികയായ അമ്മയും മകനും വെട്ടേറ്റു മരിച്ച സംഭവത്തിൽ പുറത്ത് നിന്ന് ആർക്കും പങ്കി​ല്ലെന്ന് പൊലീസ്. അമ്മ ജ്യോതിയെ വെട്ടിക്കൊലപ്പെടുത്തിയത് മകൻ നവീൻ കൃഷ്ണ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു.കൃത്യത്തിന് ശേഷം നവീൻ സ്വയം നെഞ്ചിൽ കത്തി കുത്തിയിറക്കി ജീവനൊടുക്കുകയായിരുന്നുവെന്നും സിറ്റി പൊലീസ് കമീഷണർ വിജയ്ഭരത് റെഡ്ഡി പറഞ്ഞു.

മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിനു സമീപം ലയൺസ് ക്ലബ് റോഡിലെ ‘നന്ദന’ത്തിൽ സി. ജ്യോതി (56), മകൻ നവീൻ കൃഷ്ണ (21) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. നവീൻ കൃഷ്ണ കടുത്ത വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. കൊലപാതകം നടക്കുന്നതിന്റെ തലേദിവസവും കൂത്തുപറമ്പിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ഇയാൾ കൗൺസിലിങ്ങിന് വിധേയനായിരുന്നു.

ചൊവ്വാഴ്ച രാവിലെ 10.30ഓടെ ക്ഷേത്രത്തിൽ പോയി മടങ്ങിയെത്തിയ ജ്യോതിയുടെ ഭർത്താവ് കെ.ടി. ജയകൃഷ്ണനാണ് ഇരുവരെയും ചോരയിൽ കുളിച്ച നിലയിൽ കണ്ടത്. വീടിന്റെ മുകളിലെത്തെ നിലയിലെ വരാന്തയിലായിരുന്നു മൃതദേഹങ്ങൾ. ഇദ്ദേഹത്തിന്റെ കരച്ചിൽ കേട്ടാണ് അയൽക്കാർ ഓടിയെത്തിയത്.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് മൃതദേഹങ്ങൾ തലശ്ശേരി ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഇരുവർക്കും കഴുത്തിലും നെഞ്ചിലുമായാണ് വെട്ടേറ്റത്.

രാവിലെ ഒമ്പതരയോടെ വീട്ടിൽനിന്ന് ബഹളം കേട്ടതായി അയൽവാസികൾ പറഞ്ഞു. പിന്നീട് ഒരുമണിക്കൂറിന് ശേഷമാണ് ജയകൃഷ്ണന്റെ നിലവിളി കേട്ട് ഓടിച്ചെല്ലുന്നത്. വീട്ടിൽ കുടുംബാംഗങ്ങൾ തമ്മിൽ പ്രശ്‌നങ്ങളൊന്നും ഉള്ളതായി അറിവില്ലെന്ന് സമീപവാസികൾ പറഞ്ഞു. വെട്ടാനുപയോഗിച്ച കത്തി മുറിയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.

കാവുമ്പടി സി.എച്ച്.എം ഹയർസെക്കൻഡറി സ്‌കൂളിലെ റിട്ട. അധ്യാപികയാണ് ജ്യോതി. ഈ വർഷമാണ് വിരമിച്ചത്. മകൻ നവീൻ ബി.കോം പൂർത്തിയാക്കിയ ശേഷം ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്‌സിന് പഠിക്കുകയാണ്. നവനീത് സഹോദരനാണ്. ഗൃഹനാഥനായ ജയകൃഷ്ണൻ റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരനാണ്.

പരേതനായ ഇടവേലിക്കലിലെ പി.വി. പത്മനാഭൻ മാസ്റ്ററുടെയും റിട്ട. അധ്യാപിക സി. മീനാക്ഷിയുടെയും മകളാണ് ജ്യോതി. സഹോദരങ്ങൾ: മനോജ് (മുംബൈ), ഗീത (റിട്ട. പ്രഥമാധ്യാപിക, കൂടാളി ഹയർസെക്കൻഡറി സ്‌കൂൾ).

കൂത്തുപറമ്പ് എ.സി.പി എം.പി. ആസാദ്, മട്ടന്നൂർ ഇൻസ്‌പെക്ടർ എം.വി. ഷീജു, എസ്.ഐ വി.വി. ദീപ്തി തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. വിരലയടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീടും പരിസരവും പരിശോധിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് സംസ്‌കരിക്കും.

English Summary: Police have confirmed that there was no outsider involvement in the incident in Mattannur where a retired teacher mother and her son were found hacked to death. Police confirmed that it was the son Naveen Krishna (21) himself who hacked his mother Jyothi to death. City Police Commissioner Vijaybharat Reddy said that after the crime, Naveen stabbed himself in the chest with a knife and took his own life. C. Jyothi (56) and her son Naveen Krishna (21) were found dead at 'Nandana' on Lions Club Road near Mattannur Mahadeva Temple. Police said Naveen Krishna was undergoing treatment for severe depression. The day before the murder, he had undergone counselling at a mental health centre in Koothuparamba. Jyothi's husband K.T. Jayakrishnan, who returned from the temple around 10.30 am on Tuesday, found both of them lying in a pool of blood. The bodies were on the veranda of the upper floor of the house. Neighbours rushed on hearing his cries. Police arrived after getting information and took them to a private hospital, but they had died. The bodies were then shifted to Thalassery Govt. Hospital. Both had hack wounds on the neck and chest. Neighbours said they heard noise from the house around 9.30 am. An hour later, they rushed on hearing Jayakrishnan's screams. Neighbours said they were not aware of any problems between family members in the house. The knife used for hacking was recovered from the room.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391113/mattannur-mother-murder-son-suicide-police-confirm)