---
title: "നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവം ; കലയുടെ കേളികൊട്ട്  11 മുതൽ 14 വരെ ഇരിങ്ങണ്ണൂരിൽ"
english_title: "Nadapuram Sub District School Kalolsavam Nov 11 To 14 Iringannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391064/nadapuram-sub-district-kalolsavam-nov-11-14-iringannur"
published_at: "2026-11-10T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af32ce023e00_nadapuram-sub-district-kalolsavam-nov-11-14-iringannur.jpg"
keywords: ["Nadapuram Kalolsavam", "Iringannur School", "School Kalolsavam", "Kozhikode", "KM Abhijith"]
---

# നാദാപുരം ഉപജില്ലാ സ്കൂൾ കലോത്സവം ; കലയുടെ കേളികൊട്ട്  11 മുതൽ 14 വരെ ഇരിങ്ങണ്ണൂരിൽ

> **Lead Summary:** നാദാപുരം: നാദാപുരം ഉപജില്ല സ്കൂൾ കലോത്സവം നവംബർ 11 മുതൽ 14 വരെ ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും. 7 പഞ്ചായത്തുകളിൽ നിന്നായി 351 ഇനങ്ങളിൽ 3003 കുട്ടികൾ മത്സരിക്കും. 9 വേദികളിലും 12 ക്ലാസ് മുറികളിലുമായാണ് മത്സരം നടക്കുന്നത്. കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

നാദാപുരം: നാദാപുരം ഉപജില്ല സ്കൂൾ കലോത്സവം നവംബർ 11 മുതൽ 14 വരെ ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും. 7 പഞ്ചായത്തുകളിൽ നിന്നായി 351 ഇനങ്ങളിൽ 3003 കുട്ടികൾ മത്സരിക്കും. 9 വേദികളിലും 12 ക്ലാസ് മുറികളിലുമായാണ് മത്സരം നടക്കുന്നത്. കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഉദ്ഘാടന സമ്മേളനം 12 ന് രാവിലെ 10 മണിക്ക് നാദാപുരം എം.എൽ.എ കെ.എം അഭിജിത്ത് നിർവ്വഹിക്കും. സമാപന സമ്മേളനം 14ന് തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി പ്രദീഷ് നിർവഹിക്കും. എല്ലാ സബ് കമ്മിറ്റികളും സജീവമായി രംഗത്തുണ്ട്.

വാർത്താസമ്മേളനത്തിൽ ചെയർമാൻ എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഗോപാലൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അശ്വിനി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സിഎച്ച് സനൂപ്, ബി.പി.സി കെ.വി കുഞ്ഞമ്മദ്,ജനറൽ കൺവീനർ സിന്ധു ജയരാജ്, കൺവീനർ എം.എൻ രമേഷ് ബാബു, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇ.പ്രകാശൻ, ഫിനാൻസ് കമ്മിറ്റി കൺവീനർ ടി.അനിൽ കുമാർ, പി.ടി.എ.പ്രസിഡണ്ട് സി.പി ശ്രീജിത്ത്, പബ്ലിസിറ്റി കമ്മിറ്റി ചെയർ പേഴ്സൻ കെ.പി.അനിഷ, കൺവീനർ സി.കെ.ദീപു, ജോയന്റ് കൺവീനർ വി.ടി.ലിഗേഷ്,വൈസ് ചെയർമാൻ വത്സരാജ് മണലാട്ട് എന്നിവർ പങ്കെടുത്തു.

English Summary: The Nadapuram Sub District School Kalolsavam will be held from November 11 to 14 at Iringannur Higher Secondary School. 3003 children from 7 panchayats will compete in 351 items. Competitions will be held on 9 stages and in 12 classrooms. Organizing committee office bearers informed at a press conference that preparations for the Kalolsavam are complete. The inaugural function on 12th at 10 am will be performed by Nadapuram MLA K.M. Abhijith. The closing ceremony on 14th will be performed by Thuneri Block Panchayat President K.P. Pradeesh. All sub-committees are actively in the field.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391064/nadapuram-sub-district-kalolsavam-nov-11-14-iringannur)