---
title: "തന്നെ പ്രസംഗിക്കാൻ പഠിപ്പിച്ചയാളാണ്  യൂസഫ് മാസ്റ്ററെന്ന് ബി ജെ പി നേതാവ്  പി.കെ. കൃഷ്ണദാസ് ; അനുസ്മരണ സമ്മേളനം മുൻ എം എൽ എ കെ.പി മോഹനൻ  ഉദ്ഘാടനം ചെയ്തു."
english_title: "PK Krishnadas Remembers Yusuf Master Who Taught Him To Speak Memorial Meet"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391061/pk-krishnadas-yusuf-master-memorial-meet-kp-mohanan"
published_at: "2026-11-10T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af32a24101a8_pk-krishnadas-yusuf-master-memorial-meet-kp-mohanan.jpg"
keywords: ["Yusuf Master Memorial", "PK Krishnadas", "KP Mohanan", "Kaivelikkal", "Shafi Parambil"]
---

# തന്നെ പ്രസംഗിക്കാൻ പഠിപ്പിച്ചയാളാണ്  യൂസഫ് മാസ്റ്ററെന്ന് ബി ജെ പി നേതാവ്  പി.കെ. കൃഷ്ണദാസ് ; അനുസ്മരണ സമ്മേളനം മുൻ എം എൽ എ കെ.പി മോഹനൻ  ഉദ്ഘാടനം ചെയ്തു.

> **Lead Summary:** പാനൂർ: കൈവേലിക്കലിലെ തയ്യിൽ കുടുംബത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടി. യൂസഫ് മാസ്റ്റർ അനുസ്മരണ സമ്മേളനം ശ്രദ്ധേയമായി. കൈവേലിക്കൽ എം.ഇ.എസ് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുടുംബാംഗങ്ങളും ശിഷ്യരും സുഹൃത്തുക്കളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കുചേർന്ന് യൂസഫ് മാസ്റ്ററുടെ ഓർമ്മകൾ പങ്കുവെച്ചു.

## Article Content

പാനൂർ: കൈവേലിക്കലിലെ തയ്യിൽ കുടുംബത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടി. യൂസഫ് മാസ്റ്റർ അനുസ്മരണ സമ്മേളനം ശ്രദ്ധേയമായി. കൈവേലിക്കൽ എം.ഇ.എസ് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുടുംബാംഗങ്ങളും ശിഷ്യരും സുഹൃത്തുക്കളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കുചേർന്ന് യൂസഫ് മാസ്റ്ററുടെ ഓർമ്മകൾ പങ്കുവെച്ചു.

മുൻ മന്ത്രി കെ.പി. മോഹനൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പിൽ എം.പി. മുഖ്യാതിഥിയായി പങ്കെടുത്തു. അധ്യാപകനെന്ന നിലയിൽ നിരവധി വിദ്യാർത്ഥികൾക്ക് അറിവും ജീവിതമൂല്യങ്ങളും പകർന്നുനൽകിയ യൂസഫ് മാസ്റ്ററുടെ ജീവിതവും പ്രവർത്തനങ്ങളും ചടങ്ങിൽ അനുസ്മരിച്ചു.

യൂസഫ് മാസ്റ്ററുടെ ശിഷ്യനായ പി.കെ. കൃഷ്ണദാസ് അനുസ്മരണ പ്രഭാഷണം നടത്തി. നന്മയുടെയും സ്നേഹത്തിന്റെയും പൂമരമായിരുന്നു യൂസഫ് മാസ്റ്ററെന്ന് അദ്ദേഹം പറഞ്ഞു. തന്നെ പ്രസംഗിക്കാൻ പഠിപ്പിച്ചതും പൊതുവേദികളിൽ സംസാരിക്കാൻ പ്രാപ്തനാക്കിയതും യൂസഫ് മാസ്റ്ററാണെന്ന് കൃഷ്ണദാസ് അനുസ്മരിച്ചു. അധ്യാപനത്തിനപ്പുറം വിദ്യാർത്ഥികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുകയും ജീവിതത്തിൽ മുന്നേറാൻ വഴികാട്ടുകയും ചെയ്ത ഗുരുവായിരുന്നു അദ്ദേഹമെന്നും കൃഷ്ണദാസ് പറഞ്ഞു.

കെ.പി. അലി അധ്യക്ഷത വഹിച്ചു. ഇ. കബീർ സ്വാഗതം പറഞ്ഞു. അബൂട്ടി മാസ്റ്റർ ശിവപുരം, എം.പി. ഉദയഭാനു, ഒ. പുരുഷു മാസ്റ്റർ, പി. യൂസഫ് ഹാജി, കെ.പി. യൂസഫ്, പി.പി. സുലൈമാൻ ഹാജി, കെ.വി. നാസർ, എ.കെ. സനില, ഇ. ലൈല, കെ.വി. ജാഫർ, ഷഹീർ തയ്യിൽ എന്നിവർ സംസാരിച്ചു.

ഓർമ്മകൾ പങ്കുവെച്ചും ഗുരുവിനോടുള്ള ആദരവ് പുതുക്കിയും നടന്ന അനുസ്മരണ സമ്മേളനം യൂസഫ് മാസ്റ്ററുടെ വ്യക്തിത്വവും അദ്ദേഹം സമൂഹത്തിൽ അവശേഷിപ്പിച്ച സ്നേഹബന്ധങ്ങളും വീണ്ടും ഓർമപ്പെടുത്തുന്നതായി.

English Summary: The T. Yusuf Master memorial meeting organized under the leadership of the Thayyil family of Kaivelikkal became notable. The programme held at Kaivelikkal MES Public School Auditorium saw family members, students, friends and prominent personalities from social and cultural fields come together and share memories of Yusuf Master. Former Minister K.P. Mohanan inaugurated the memorial meeting. Shafi Parambil MP participated as chief guest. The life and activities of Yusuf Master, who as a teacher imparted knowledge and life values to many students, were remembered at the function. Yusuf Master's student P.K. Krishnadas delivered the memorial speech. He said Yusuf Master was a flowering tree of goodness and love. Krishnadas recalled that it was Yusuf Master who taught him to speak and enabled him to speak on public platforms. He said he was a guru who went beyond teaching, identified students' talents, encouraged them and guided them to move forward in life. K.P. Ali presided. E. Kabir welcomed. Abootty Master Shivapuram, M.P. Udayabhanu, O. Purushu Master, P. Yusuf Haji, K.P. Yusuf, P.P. Sulaiman Haji, K.V. Nasser, A.K. Sanila, E. Laila, K.V. Jaffer, Shaheer Thayyil spoke.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391061/pk-krishnadas-yusuf-master-memorial-meet-kp-mohanan)