---
title: "മട്ടന്നൂരിൽ അമ്മയും, മകനും വെട്ടേറ്റ് മരിച്ച സംഭവം ; അമ്മയെ കൊന്ന് മകൻ  ജീവനൊടുക്കിയതെന്ന് സൂചന"
english_title: "Kannur Mattannur Mother Son Hacked Dead Police Suspect Murder Suicide"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391042/kannur-mattannur-mother-son-hacked-dead-police-suspect-murder-suicide"
published_at: "2026-11-10T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af308745652a_kannur-mattannur-mother-son-hacked-dead-murder-suicide.jpg"
keywords: ["Kannur Murder", "Mattannur", "Mother Son Dead", "Jyothi Naveen Krishna", "Kerala Crime"]
---

# മട്ടന്നൂരിൽ അമ്മയും, മകനും വെട്ടേറ്റ് മരിച്ച സംഭവം ; അമ്മയെ കൊന്ന് മകൻ  ജീവനൊടുക്കിയതെന്ന് സൂചന

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ച നിലയിൽ; അമ്മയെ കൊന്ന് ജീവനൊടുക്കിയതെന്ന് സൂചന.മട്ടന്നൂരിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയ അമ്മയും മകനും മരിച്ച നിലയിൽ. ക്ഷേത്രത്തിന് സമീപത്ത് ഉള്ള വീടിന്റെ രണ്ടാം നിലയിലാണ് ഇരുവരെയും ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്.

## Article Content

കണ്ണൂർ: കണ്ണൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ച നിലയിൽ; അമ്മയെ കൊന്ന് ജീവനൊടുക്കിയതെന്ന് സൂചന.മട്ടന്നൂരിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയ അമ്മയും മകനും മരിച്ച നിലയിൽ. ക്ഷേത്രത്തിന് സമീപത്ത് ഉള്ള വീടിന്റെ രണ്ടാം നിലയിലാണ് ഇരുവരെയും ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്.

രക്തം വാർന്ന് ചോരയിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയ ഇവരെ ഗുരുതര പരിക്കുകളോടെ മട്ടന്നൂരിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മട്ടന്നൂർ ലയൺസ് ക്ലബ് റോഡിൽ നന്ദനം വീട്ടിലെ ജ്യോതി (56), മകൻ നവീൻ കൃഷ്ണൻ (22) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഇരുവരുടേയും ദേഹമാസകലം വെട്ടേറ്റ നിലയിലാണ്. ജ്യോതിയുടെ ഭർത്താവ് റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ ജയകൃഷ്ണ‌ൻ ചൊവ്വാഴ്‌ച രാവില ക്ഷേത്രത്തിൽ പോയതായിരുന്നു.

രാവിലെ ഒൻപതരയോടെ തിരികെ വീട്ടിലെത്തിയപ്പോഴാണ് ഇരുരവെയും മുകൾ നിലയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടത്തിയത്. തില്ലങ്കേരി സിഎച്ച് മുഹമ്മദ്കോയ സ്‌മാരക സ്‌കൂളിലെ റിട്ട. ഹെഡ്മിസ്ട്രസാണ് ജ്യോതി. നവീൻ കൃഷ്ണൻ, വീട്ടിലിരുന്ന് പിഎസ്സി കോച്ചിങ് ചെയ്യുകയാണ്.

അമ്മയും മകനും തമ്മിലുള്ള തർക്കം മരണത്തിൽ കലാശിച്ചതായാണ് പൊലീസ് നിഗമനം. പുറത്തുനിന്നാരും വീട്ടിൽ കയറിയതിന്റെ സൂചനയില്ല. ഇവരുടെ മറ്റൊരു മകൻ നവനീത് എറണാകുളത്ത് ജോലി ചെയ്യുകയാണ്.

English Summary: A mother and son were found hacked to death in Mattannur, Kannur. Both were found seriously injured on the second floor of a house near the temple. They were found lying in a pool of blood and were admitted to a hospital in Mattannur with serious injuries, but died. Jyothi (56) and her son Naveen Krishnan (22) of Nandhanam house on Mattannur Lions Club Road were found dead in the house. Both had hack wounds all over their bodies. Jyothi's husband, retired KSEB employee Jayakrishnan, had gone to the temple on Tuesday morning. When he returned home around 9.30 am, he found both of them dead in the upstairs room. Jyothi was the retired headmistress of Thillankeri C.H. Mohammed Koya Memorial School. Naveen Krishnan was doing PSC coaching at home. Police suspect that an argument between mother and son ended in death. There is no indication that anyone entered the house from outside. Their other son Navaneeth works in Ernakulam.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391042/kannur-mattannur-mother-son-hacked-dead-police-suspect-murder-suicide)