---
title: "പാനൂർ ഉപജില്ലാ കലോത്സവം ; കടവത്തൂർ പി.കെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ മെഡിക്കൽ എയ്ഡ് പോയിന്റ് തുടങ്ങി"
english_title: "Panoor Sub District Kalolsavam Medical Aid Point PKM School Kadavathur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/391038/panoor-kalolsavam-medical-aid-point-pkm-school-kadavathur"
published_at: "2026-11-10T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3026f91bb2_Untitled-2_copy.jpg"
keywords: ["Panoor Kalolsavam", "Medical Aid Point", "PKM School Kadavathur", "JRC Unit", "School Kalolsavam"]
---

# പാനൂർ ഉപജില്ലാ കലോത്സവം ; കടവത്തൂർ പി.കെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ മെഡിക്കൽ എയ്ഡ് പോയിന്റ് തുടങ്ങി

> **Lead Summary:** പാനൂർ: പാനൂർ സബ് ജില്ലാ സ്കൂൾ കലോത്സവത്തിനെത്തുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും പ്രാഥമിക ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിനായി കടവത്തൂർ പി.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ എയ്ഡ് പോയിന്റ് ആരംഭിച്ചു. പി.ടി.എ പ്രസിഡന്റ് നാസർ പുത്തലത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

പാനൂർ: പാനൂർ സബ് ജില്ലാ സ്കൂൾ കലോത്സവത്തിനെത്തുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും പ്രാഥമിക ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിനായി കടവത്തൂർ പി.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ എയ്ഡ് പോയിന്റ് ആരംഭിച്ചു. പി.ടി.എ പ്രസിഡന്റ് നാസർ പുത്തലത്ത് ഉദ്ഘാടനം ചെയ്തു.

മെഡിക്കൽ എയ്ഡ് പോയിന്റിൽ രക്തസമ്മർദ്ദം (ബി.പി), രക്തത്തിലെ പഞ്ചസാരയുടെ അളവ് (ഷുഗർ) എന്നിവ പരിശോധിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന വിദ്യാർഥികൾക്കും വിവിധ ചുമതലകളിൽ ഏർപ്പെട്ടിരിക്കുന്ന അധ്യാപകർക്കും സന്നദ്ധപ്രവർത്തകർക്കും ആവശ്യമായ പ്രാഥമിക ആരോഗ്യസഹായം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കലോത്സവത്തിന്റെ ഭാഗമായി ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ജെ.ആർ.സി യൂണിറ്റിന്റെ ഈ പ്രവർത്തനം ശ്രദ്ധേയമായ മാതൃകയായി.

English Summary: A Medical Aid Point has been started under the leadership of the JRC unit of Kadavathur P.K.M Higher Secondary School to ensure primary health care for students, teachers and the public coming for the Panoor Sub District School Kalolsavam. PTA President Nasser Puthalath inaugurated it. Facilities have been arranged at the Medical Aid Point to check blood pressure (BP) and blood sugar level. The aim of the project is to provide necessary primary health assistance to students coming to participate in the Kalolsavam, teachers engaged in various duties and volunteers. This activity of the JRC unit in ensuring health safety as part of the Kalolsavam has become a notable model.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/391038/panoor-kalolsavam-medical-aid-point-pkm-school-kadavathur)