---
title: "കൊട്ടിയൂർ മഹാക്ഷേത്രം തന്ത്രി കോഴിക്കോട്ടിരി ശ്രീധരൻ നമ്പൂതിരിപ്പാട് അന്തരിച്ചു"
english_title: "Kottiyoor Mahakshetram Tantri Sreedharan Namboothiripad Passes Away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390997/kottiyoor-mahakshetram-tantri-sreedharan-namboothiripad-passes-away"
published_at: "2026-11-10T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2ce56b48fd_kottiyoor-mahakshetram-tantri-sreedharan-namboothiripad-passes-away.jpg"
keywords: ["Kottiyoor Temple", "Tantri Passes Away", "Sreedharan Namboothiripad", "Kottiyoor Vaishakha Mahotsavam", "Kannur"]
---

# കൊട്ടിയൂർ മഹാക്ഷേത്രം തന്ത്രി കോഴിക്കോട്ടിരി ശ്രീധരൻ നമ്പൂതിരിപ്പാട് അന്തരിച്ചു

> **Lead Summary:** കൊട്ടിയൂർ: പ്രമുഖ തീർത്ഥാടന കേന്ദ്രമായ കൊട്ടിയൂർ മഹാക്ഷേത്രം തന്ത്രി കോഴിക്കോട്ടിരി ശ്രീധരൻ നമ്പൂതിരിപ്പാട് അന്തരിച്ചു. ഏതാനും ദിവസങ്ങളായി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് പട്ടാമ്പിയിൽ നടക്കും.

## Article Content

കൊട്ടിയൂർ: പ്രമുഖ തീർത്ഥാടന കേന്ദ്രമായ കൊട്ടിയൂർ മഹാക്ഷേത്രം തന്ത്രി കോഴിക്കോട്ടിരി ശ്രീധരൻ നമ്പൂതിരിപ്പാട് അന്തരിച്ചു. ഏതാനും ദിവസങ്ങളായി വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് പട്ടാമ്പിയിൽ നടക്കും.

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ആചാരപരമായ ചടങ്ങുകളിലും പൂജാവിധികളിലും വർഷങ്ങളായി മുഖ്യകാർമ്മികത്വം വഹിച്ചുപോന്ന വ്യക്തിത്വമാണ്. കൊട്ടിയൂർ ക്ഷേത്രത്തിലെ പ്രധാന ആചാരപരമായ തീരുമാനങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും പാരമ്പര്യ തനിമ കാത്തുസൂക്ഷിക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചിരുന്നു.

English Summary: Kozhikkottiri Sreedharan Namboothiripad, the Tantri of the prominent pilgrimage centre Kottiyoor Mahakshetram, has passed away. He had been undergoing treatment for age-related ailments for the past few days. The cremation will take place later at Pattambi. He had been playing the chief priestly role for years in the ritual ceremonies and pooja procedures of the Kottiyoor Vaishakha Mahotsavam. He played a decisive role in preserving the traditional distinctiveness in the main ritual decisions and crisis situations at Kottiyoor temple.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390997/kottiyoor-mahakshetram-tantri-sreedharan-namboothiripad-passes-away)