---
title: "തിരുവനന്തപുരത്ത് ട്രെയിനിലും സ്റ്റേഷനിലും യുവതിക്കുനേരെ ലൈംഗികാതിക്രമവും മർദനവും; ആറ്റിങ്ങൽ സ്വദേശി കസ്റ്റഡിയിൽ"
english_title: "Woman Sexually Assaulted Malabar Express Pettah Station Attingal Man Custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390987/woman-assaulted-malabar-express-pettah-station-attingal-man-custody"
published_at: "2026-11-10T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2bfd8160f5_woman-assaulted-malabar-express-pettah-station-attingal-man-custody.jpg"
keywords: ["Malabar Express Assault", "Pettah Station", "Thiruvananthapuram", "Sexual Assault Train", "Railway Police"]
---

# തിരുവനന്തപുരത്ത് ട്രെയിനിലും സ്റ്റേഷനിലും യുവതിക്കുനേരെ ലൈംഗികാതിക്രമവും മർദനവും; ആറ്റിങ്ങൽ സ്വദേശി കസ്റ്റഡിയിൽ

> **Lead Summary:** തിരുവനന്തപുരത്ത് ട്രെയിനിലും സ്റ്റേഷനിലും യുവതിക്കുനേരെ ലൈംഗികാതിക്രമവും മർദനവും നടന്നതായി പരാതി. സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശി വിജീഷിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

## Article Content

തിരുവനന്തപുരത്ത് ട്രെയിനിലും സ്റ്റേഷനിലും യുവതിക്കുനേരെ ലൈംഗികാതിക്രമവും മർദനവും നടന്നതായി പരാതി. സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശി വിജീഷിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

ഇന്ന് പുലർച്ചെ മലബാർ എക്‌സ്പ്രസിലാണ് സംഭവം നടന്നത്. ട്രെയിനിൽവെച്ച് ആദ്യം യുവതിക്കുനേരെ ലൈംഗികാതിക്രമം നടന്നുവെന്നും ഈ ഘട്ടത്തിൽ യാത്രക്കാർ ഇടപെട്ട് പ്രതിയെ പിന്തിരിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.

തുടർന്ന് പേട്ട സ്റ്റേഷനിൽ ഇറങ്ങിയ യുവതിയെ വിജീഷ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. യുവതി ചോദ്യം ചെയ്തതോടെ ഇയാൾ അടിച്ചുവീഴ്ത്തിയെന്നും പരാതിയിൽ പറയുന്നു.സംഭവം കണ്ട മറ്റു യാത്രക്കാരാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. പിന്നാലെ റെയിൽവേ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ നടക്കുന്നതായി പൊലീസ് അറിയിച്ചു.

A woman has alleged sexual assault and physical attack on a train and later at Pettah station in Thiruvananthapuram. Police said a man from Attingal was taken into custody after passengers intervened and handed him over to authorities.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390987/woman-assaulted-malabar-express-pettah-station-attingal-man-custody)