---
title: "പി.പി. ദിവ്യക്കെതിരായ അന്വേഷണം; കാർട്ടൺ ഇന്ത്യ അലയൻസ് കമ്പനിയിൽ വിജിലൻസ് പരിശോധന"
english_title: "Vigilance Raid Carton India Alliance Company PP Divya Probe"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390985/vigilance-raid-carton-india-alliance-pp-divya-probe"
published_at: "2026-11-10T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae18b4b2f419_Untitled-5_copy.jpg"
keywords: ["PP Divya", "Vigilance Raid", "Carton India Alliance", "Kannur District Panchayat", "Corruption Probe Kerala"]
---

# പി.പി. ദിവ്യക്കെതിരായ അന്വേഷണം; കാർട്ടൺ ഇന്ത്യ അലയൻസ് കമ്പനിയിൽ വിജിലൻസ് പരിശോധന

> **Lead Summary:** കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ പരിശോധന നടത്തി വിജിലൻസ്. ഓഫീസിൽ പ്രധാന ജീവനക്കാർ ഇല്ലാത്തതിനാൽ രേഖകൾ പിടിച്ചെടുക്കാൻ കഴിഞ്ഞില്ലെന്നാണ് വിവരം. ഓഫീസിൽ വീണ്ടും പരിശോധന നടത്താനാണ് ആലോചന. ഡയറക്ടർമാരുടെയും മൊഴി രേഖപ്പെടുത്തും.

## Article Content

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ പരിശോധന നടത്തി വിജിലൻസ്. ഓഫീസിൽ പ്രധാന ജീവനക്കാർ ഇല്ലാത്തതിനാൽ രേഖകൾ പിടിച്ചെടുക്കാൻ കഴിഞ്ഞില്ലെന്നാണ് വിവരം. ഓഫീസിൽ വീണ്ടും പരിശോധന നടത്താനാണ് ആലോചന. ഡയറക്ടർമാരുടെയും മൊഴി രേഖപ്പെടുത്തും.

12 കോടിയുടെ പദ്ധതി നടപ്പിലാക്കിയതിൽ അഴിമതി ഉണ്ടെന്ന ആരോപണത്തിലാണ് വിജിലൻസ് പരിശോധന. നേരത്തെ ജില്ലാ പഞ്ചായത്തിലും സിൽക്കിലും വിജിലൻസ് പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. സിൽക്കിന്റെ ആസ്ഥാനമായ തൃശൂരിലെ ഓഫീസിൽ നിന്നും ഫയലുകൾ കസ്റ്റഡിയിലെടുത്തിരുന്നു.

കാർട്ടൺ ഇന്ത്യ കമ്പനിക്ക് കരാർ നൽകിയ പദ്ധതികളുടെ ഫയലുകളാണ് കസ്റ്റഡിയിലെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് സിൽക്ക് മുഖേനയാണ് കാർട്ടൺ ഇന്ത്യക്ക് കരാറുകൾ നൽകിയത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

English Summary: Vigilance conducted an inspection at Carton India Alliance Private Limited company as part of the investigation against former Kannur District Panchayat President P.P. Divya. It is reported that documents could not be seized as key employees were not present in the office. The plan is to conduct inspection again at the office. Statements of directors will also be recorded. The vigilance inspection is on the allegation of corruption in implementing a project worth Rs 12 crore. Earlier, vigilance had conducted inspections at the district panchayat and SILK and seized documents. Files were taken into custody from SILK's headquarters office in Thrissur. Files of projects for which contracts were given to Carton India company were taken into custody. Statements of officials were also recorded in this regard. Kannur District Panchayat had given contracts to Carton India through SILK. The inspection was conducted as part of preliminary investigation.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390985/vigilance-raid-carton-india-alliance-pp-divya-probe)