---
title: "ഓൺലൈൻ വഴി വാങ്ങിയ ചെരിപ്പ് തിരിച്ചയക്കാൻ ശ്രമിച്ചു ; കണ്ണൂർ സ്വദേശിയായ 65കാരന്റെ 2.69 ലക്ഷം നഷ്ടമായി"
english_title: "Online Slipper Return Fraud Kannur Senior Citizen Loses 269 Lakh"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390968/online-slipper-return-fraud-kannur-senior-citizen-loss"
published_at: "2026-11-10T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2a6aed570a_online-slipper-return-fraud-kannur-senior-citizen-loss.jpg"
keywords: ["Online Fraud Kannur", "Flipkart Return Fraud", "Cyber Fraud Kerala", "Dharmashala", "Thaliparamba Police"]
---

# ഓൺലൈൻ വഴി വാങ്ങിയ ചെരിപ്പ് തിരിച്ചയക്കാൻ ശ്രമിച്ചു ; കണ്ണൂർ സ്വദേശിയായ 65കാരന്റെ 2.69 ലക്ഷം നഷ്ടമായി

> **Lead Summary:** കണ്ണൂർ: ഓൺലൈൻ വഴി വാങ്ങിയ ചെരിപ്പ് തിരിച്ചയക്കാൻ ശ്രമിച്ച കണ്ണൂർ ധർമ്മശാലയിലെ വയോധികൻ്റെ 2.69 ലക്ഷം രൂപ നഷ്ടപ്പെട്ടു. ധർമ്മശാല ഡ്രിം വില്ലയിലെ കെ.പത്മനാഭന്റെ പരാതിയിൽ തളിപ്പറമ്പ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ അഞ്ചിന് ആണ് കേസിനാസ്പദമായ സംഭവം. പത്മനാഭൻ ഫ്ളിപ്പ്കാർട്ടിലൂടെ ചെരിപ്പ് വാങ്ങിയിരുന്നു. എന്നാൽ ഇതിൻ്റെ അളവ് ശരിയല്ലാത്തതിനാൽ

## Article Content

കണ്ണൂർ: ഓൺലൈൻ വഴി വാങ്ങിയ ചെരിപ്പ് തിരിച്ചയക്കാൻ ശ്രമിച്ച കണ്ണൂർ ധർമ്മശാലയിലെ വയോധികൻ്റെ 2.69 ലക്ഷം രൂപ നഷ്ടപ്പെട്ടു. ധർമ്മശാല ഡ്രിം വില്ലയിലെ കെ.പത്മനാഭന്റെ പരാതിയിൽ തളിപ്പറമ്പ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ അഞ്ചിന് ആണ് കേസിനാസ്പദമായ സംഭവം. പത്മനാഭൻ ഫ്ളിപ്പ്കാർട്ടിലൂടെ ചെരിപ്പ് വാങ്ങിയിരുന്നു. എന്നാൽ ഇതിൻ്റെ അളവ് ശരിയല്ലാത്തതിനാൽ

തിരിച്ചയക്കാൻ റിട്ടേൺ മെസേജ് അയച്ചു..തുടർന്ന് അഞ്ചിന് ഫോൺ കോളും, വാട്‌സ്ആപ്പ് വഴിയുള്ള വീഡിയോ കോളും വന്നു. ഫോൺ കോൾ അറ്റന്റ് ചെയ്തപ്പോഴേക്കും പത്മനാഭൻ്റെ ഫോൺ തട്ടിപ്പുകാർ ഹാക്ക് ചെയ്തിരുന്നു. തുടർന്ന് വിവിധ ബാങ്ക് അക്കൗണ്ടുകളിലുള്ള 2,69,500 രൂപ തട്ടിയെടുക്കുകയായിരുന്നു.

English Summary: A 65-year-old man from Dharmashala, Kannur lost Rs 2.69 lakh while trying to return slippers bought online. Thaliparamba Police registered a case on the complaint of K. Padmanabhan (65) of Dream Villa, Dharmashala and started investigation. The incident occurred on the 5th. Padmanabhan had bought slippers through Flipkart. As the size was not correct, he sent a return message. Then on the 5th, he received a phone call and a WhatsApp video call. By the time he attended the call, fraudsters had hacked his phone. They then siphoned off Rs 2,69,500 from various bank accounts.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390968/online-slipper-return-fraud-kannur-senior-citizen-loss)