---
title: "പാനൂരിൽ കെ എസ് ഇ ബി യുടെ കമ്പികൾ മോഷ്ടിച്ച രണ്ട് ആസാം സ്വദേശികൾ അറസ്റ്റിൽ ; തുണയായത് നാട്ടുകാരുടെ ജാഗ്രതയും, പൊലീസിന്റെ അന്വേഷണ മികവും"
english_title: "Panoor KSEB Wire Theft Two Assam Natives Arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390963/panoor-kseb-wire-theft-assam-natives-arrested"
published_at: "2026-11-10T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af29d32cbc7b_panoor-kseb-wire-theft-assam-natives-arrested.jpg"
keywords: ["Panoor", "KSEB Theft", "Assam Natives Arrested", "Panoor Police", "KSEB ACSR Wire"]
---

# പാനൂരിൽ കെ എസ് ഇ ബി യുടെ കമ്പികൾ മോഷ്ടിച്ച രണ്ട് ആസാം സ്വദേശികൾ അറസ്റ്റിൽ ; തുണയായത് നാട്ടുകാരുടെ ജാഗ്രതയും, പൊലീസിന്റെ അന്വേഷണ മികവും

> **Lead Summary:** പാനൂർ: കരാർ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് സൂക്ഷിച്ചകെ എസ് ഇ ബി യുടെ എസിഎസ്ആർ അലൂമിനിയംകമ്പികൾ മോഷ്ടിച്ച സംഭവത്തിൽ മണിക്കൂറുകൾക്കകം രണ്ട് ആസാം സ്വദേശികളെ പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശികളായ ബെല്ലാൾ ഹുസൈൻ, റാഹം അലി എന്നിവരെയാണ് പാനൂർ എസ് ഐ മുഹമ്മദ് സജീർ , മരിയ പ്രിൻസ് എന്നിവരുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം പാനൂർ പൊലിസ് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ പത്തായക്കുന്നിൽ നിന്നും പിടികൂടിയത്.

## Article Content

പാനൂർ: കരാർ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് സൂക്ഷിച്ചകെ എസ് ഇ ബി യുടെ എസിഎസ്ആർ അലൂമിനിയംകമ്പികൾ മോഷ്ടിച്ച സംഭവത്തിൽ മണിക്കൂറുകൾക്കകം രണ്ട് ആസാം സ്വദേശികളെ പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശികളായ ബെല്ലാൾ ഹുസൈൻ, റാഹം അലി എന്നിവരെയാണ് പാനൂർ എസ് ഐ മുഹമ്മദ് സജീർ , മരിയ പ്രിൻസ് എന്നിവരുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം പാനൂർ പൊലിസ് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ പത്തായക്കുന്നിൽ നിന്നും പിടികൂടിയത്.

കൂരാറ ആറ്റുപുറം ട്രാൻസ്ഫോമറിന്റെ പണി പൂർത്തിയാക്കിയ ശേഷം കെ എസ് ഇ ബിക്ക് തിരിച്ചു കൊടുക്കേണ്ട എസി എസ് ആർ അലൂമിനിയം കമ്പികൾ കരാറുകാർ താമസിക്കുന്ന കൂരാറയിലെ വാടക വീട്ടിൽ സൂക്ഷിച്ചിരുന്നു. ഇവിടെ നിന്നാണ് തിങ്കളാഴ്ച്ച പുലർച്ചെ 5.45 ഓടെ ആസാം സ്വദേശികൾ 30,000 രൂപ വില വരുന്ന കമ്പികൾ മോഷ്ടിച്ചു കടന്നുകളഞ്ഞത്. മോഷ്ടിച്ച കമ്പിയുമായി സൈക്കിളിൽ പത്തായക്കുന്ന് കൊങ്കൊച്ചി ഭാഗത്ത് കൂടി പോകുന്നത് കണ്ട നാട്ടുകാർ പ്രതികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇവർ സൈക്കിൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

കരാർ കമ്പിനി മാനേജർ കണ്ണൂർ നടാൽ സ്വദേശി പ്രണവത്തിൽ ഗണേഷിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച പാനൂർ പൊലീസ് രാത്രി 10.30 ഓടെ പ്രതികളെയും മോഷണത്തിനുപയോഗിച്ച സൈക്കിളും താമസ സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

English Summary: Panoor Police arrested two Assam natives within hours in connection with the theft of KSEB's ACSR aluminium wires kept at the place where contract workers were staying. Bellal Hussain and Raham Ali, both from Assam, were caught from Pathayakunnu after hours-long search by Panoor Police led by SI Mohammed Sajeer and Maria Prince with the help of locals. The ACSR aluminium wires, to be returned to KSEB after completing work on the Koorara Attupuram transformer, were kept at the rented house at Koorara where the contractors were staying. From there, the Assam natives stole wires worth Rs 30,000 around 5.45 am on Monday. Locals who saw them going on a cycle with the stolen wires through Pathayakunnu Konkochchi area tried to catch them, but they abandoned the cycle and fled. Acting on the complaint of contract company manager Ganesh of Pranavam, Nadal, Kannur, Panoor Police traced the accused and the cycle used for theft to their residence around 10.30 pm and arrested them. The accused will be produced before the court today.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390963/panoor-kseb-wire-theft-assam-natives-arrested)