---
title: "പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു ; വിടവാങ്ങിയത് മാസ് സിനിമകൾക്ക് ദൃശ്യമൊരുക്കിയ ക്യാമറാമാൻ"
english_title: "Cinematographer Shaji Kumar Death Pulimurugan Cameraman"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390957/cinematographer-shaji-kumar-death-pulimurugan"
published_at: "2026-11-10T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af2949d5fd11_cinematographer-shaji-kumar-death-pulimurugan.jpg"
keywords: ["Shaji Kumar", "Cinematographer Death", "Pulimurugan", "Malayalam Cinema", "Shaji Kumar Cameraman"]
---

# പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു ; വിടവാങ്ങിയത് മാസ് സിനിമകൾക്ക് ദൃശ്യമൊരുക്കിയ ക്യാമറാമാൻ

> **Lead Summary:** പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. കൊച്ചിയിൽ ആയിരുന്നു അന്ത്യം. സെറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നു പുലർച്ചയാണ് മരിച്ചത്. പുലിമുരുകൻ, നരൻ, ഒടിയൻ തുടങ്ങി അമ്പതിലധികം സിനിമകളുടെ ഛായാഗ്രാഹകനായി പ്രവർത്തിച്ചു.

## Article Content

പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. കൊച്ചിയിൽ ആയിരുന്നു അന്ത്യം. സെറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നു പുലർച്ചയാണ് മരിച്ചത്. പുലിമുരുകൻ, നരൻ, ഒടിയൻ തുടങ്ങി അമ്പതിലധികം സിനിമകളുടെ ഛായാഗ്രാഹകനായി പ്രവർത്തിച്ചു.

മാസ് ആക്ഷൻ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു ഷാജി കുമാർ. മോളിവുഡിന് പുറമേ, കോളിവുഡും പ്രവർത്തന മേഖലയായിരുന്നു. ഹിന്ദി ചിത്രത്തിലും പ്രവർത്തിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടായി മലയാള സിനിമയിൽ സജീവമായിരുന്നു. 2016ൽ റിലീസ് ചെയ്ത പുലിമുരുകൻ ഏറെ ശ്രദ്ധിക്കപ്പെട്ടു. വൈശാഖ്, ഷാജി കൈലാസ്, ജോഷി, അനിൽ ബാബു എന്നീ സംവിധായർക്കൊപ്പം കൂടുതലായി പ്രവർത്തിച്ചിട്ടുണ്ട്

English Summary: Renowned cinematographer Shaji Kumar (57) passed away. He died in Kochi. He had been admitted to a private hospital in Kochi after collapsing on a set. He passed away early this morning. He had worked as cinematographer for more than fifty films including Pulimurugan, Naran and Odiyan. Shaji Kumar was known as the cinematographer of mass action films. Apart from Mollywood, Kollywood was also his work field. He had also worked in a Hindi film. He had been active in Malayalam cinema for a decade. Pulimurugan, released in 2016, was much noticed. He had worked mostly with directors Vysakh, Shaji Kailas, Joshiy and Anil Babu.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390957/cinematographer-shaji-kumar-death-pulimurugan)