---
title: "'രഘുവരന്റെ രചനകൾ' കവിതാ സമാഹാരം പള്ളൂരിൽ പ്രകാശനം ചെയ്തു"
english_title: "Raghuvarante Rachanakal Poetry Collection Released Palloor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390875/raghuvarante-rachanakal-poetry-collection-released-palloor"
published_at: "2026-11-09T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af18e5cab821_raghuvarante-rachanakal-poetry-collection-released-palloor.jpg"
keywords: ["Raghuvarante Rachanakal", "Raghuvaran Palloor", "Palloor Book Release", "Anandakumar Parambath", "Narayanan Kavumbayi"]
---

# 'രഘുവരന്റെ രചനകൾ' കവിതാ സമാഹാരം പള്ളൂരിൽ പ്രകാശനം ചെയ്തു

> **Lead Summary:** പള്ളൂർ: കവിയും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന രഘുവരൻ പള്ളൂരിന്റെ പുസ്‌തകം 'രഘുവരന്റെ രചനകൾ’ പ്രകാശിപ്പിച്ചു. ആലി ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിൽ ചേർന്ന ചടങ്ങിൽ കവി ആനന്ദകുമാർ പറമ്പത്ത്‌ ഗണപതിവിലാസം സ്‌കൂൾ റിട്ട. പ്രധാന അധ്യാപകൻ ടി സി പ്രദീപന്‌ നൽകി പുസ്‌തകം പ്രകാശനം ചെയ്തു.. വി ജനാർദനൻ അധ്യക്ഷനായി. അനുസ്‌മരണ സമ്മേളനം പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി നാരായണൻ കാവുമ്പായി ഉദ്‌ഘാടനം ചെയ്‌തു.

## Article Content

പള്ളൂർ: കവിയും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന രഘുവരൻ പള്ളൂരിന്റെ പുസ്‌തകം 'രഘുവരന്റെ രചനകൾ’ പ്രകാശിപ്പിച്ചു. ആലി ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിൽ ചേർന്ന ചടങ്ങിൽ കവി ആനന്ദകുമാർ പറമ്പത്ത്‌ ഗണപതിവിലാസം സ്‌കൂൾ റിട്ട. പ്രധാന അധ്യാപകൻ ടി സി പ്രദീപന്‌ നൽകി പുസ്‌തകം പ്രകാശനം ചെയ്തു.. വി ജനാർദനൻ അധ്യക്ഷനായി. അനുസ്‌മരണ സമ്മേളനം പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി നാരായണൻ കാവുമ്പായി ഉദ്‌ഘാടനം ചെയ്‌തു.

എൽപി–യുപി വിഭാഗം ക്വിസ്‌മത്സര വിജയികൾക്കും പങ്കെടുത്തവർക്കുള്ള സമ്മാനം ചൊക്ലി പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ വി കെ രാകേഷും മുൻ നഗരസഭ ക‍ൗൺസിലർ പള്ള്യൻ പ്രമോദും നൽകി. ചാലക്കര ഉസ്‌മാൻ സ്‌മാരക പിഎം ശ്രീ സ്‌കൂളിൽ ഷോക്കേറ്റ അധ്യാപകനെ ജീവിതത്തിലേക്ക്‌ കൈപിടിച്ച ചിത്രകലാ അധ്യാപകൻ കെ കെ സനിൽകുമാറിനെ ഗവ. സ്‌കൂൾ ടീച്ചേഴ്‌സ്‌ അസോസിയേഷൻ മുൻ പ്രസിഡന്റ്‌ സി എച്ച്‌ പ്രഭാകരൻ ആദരിച്ചു.

വായനാമത്സരത്തിൽ വിജയിച്ച തിരുവനന്തപുരത്തേക്ക്‌ വിമാനയാത്ര നടത്തിയ എം സാൻവിയ, എം സാനിയ, സി വേദിക എന്നിവരെ നാരായണൻ കാവുമ്പായി ആദരിച്ചു. ടി കെ ഗംഗാധരൻ, വി കെ രാകേഷ്‌, ടി സി പ്രദീപൻ, ആലി സ്‌കൂൾ എംഡി പ്രദീപ്‌ കൂവ, സി എച്ച്‌ സത്യനാഥൻ, ടി സുരേന്ദ്രൻ, ഗണപതിവിലാസം സ്‌കൂൾ റിട്ട. പ്രധാനധ്യാപിക ശ്രീലത, പി പി ചന്ദ്രൻ, പി ദിനേശൻ, കെ കെ പ്രവീണൻ എന്നിവർ സംസാരിച്ചു. രാജേഷ്‌ പനങ്ങാട്ടിൽ, ആനന്ദ്‌കുമാർ പറമ്പത്ത്‌ റിജേഷ്‌ രാജൻ എന്നിവർ കവിത അവതരിപ്പിച്ചു.

English Summary: The book 'Raghuvarante Rachanakal' by poet and cultural activist Raghuvaran Palloor was released at Palloor. At a function held at Ali English Medium School, poet Anandakumar Parambath released the book by handing it over to retired head teacher of Ganapathivilasam School, T C Pradeepan. V Janardhanan presided. The memorial meeting was inaugurated by Purogamana Kala Sahitya Sangham State Secretary Narayanan Kavumbayi. Prizes were distributed to LP-UP quiz winners, teacher K K Sanilkumar who saved a colleague from electric shock was honoured, and reading competition winners M Sanviya, M Saniya and C Vedika who won a flight trip to Thiruvananthapuram were also honoured.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390875/raghuvarante-rachanakal-poetry-collection-released-palloor)