---
title: "ശിവസൂര്യയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി  ക്രൈംബ്രാഞ്ച്"
english_title: "Crime Branch Look Out Notice Missing Shivasurya Chokli Kariyad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390869/crime-branch-look-out-notice-missing-shivasurya-chokli"
published_at: "2026-11-09T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af18b45ce553_crime-branch-look-out-notice-missing-shivasurya-chokli_copy.jpg"
keywords: ["Shivasurya Missing", "Chokli Ramavilasam School", "Kariyad Missing Student", "Crime Branch Look Out Notice", "Kannur Missing Case"]
---

# ശിവസൂര്യയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി  ക്രൈംബ്രാഞ്ച്

> **Lead Summary:** ചൊക്ലി: മൂന്ന് മാസം പിന്നിട്ടിട്ടും കാണാതായ ശിവസൂര്യയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. ശിവസൂര്യയെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.

## Article Content

ചൊക്ലി: മൂന്ന് മാസം പിന്നിട്ടിട്ടും കാണാതായ ശിവസൂര്യയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. ശിവസൂര്യയെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.

ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ കരിയാട് പുളിയനമ്പ്രത്തെ ശിവസൂര്യയെ കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് കാണാതായത്. കുട്ടിയെ കണ്ടെത്താൻ വിവിധ അന്വേഷണ നടപടികൾ സ്വീകരിച്ചെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല.

അന്വേഷണം മൂന്ന് മാസം പിന്നിട്ടിട്ടും എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കൂടുതൽ പേരിലേക്ക് വിവരമെത്തിച്ച് ശിവസൂര്യയെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.ശിവസൂര്യയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ സംഘത്തെ അറിയിക്കണമെന്നാണ് നിർദേശം.

English Summary: With no information about missing Shivasurya even after three months, the Crime Branch has intensified the investigation and issued a look out notice to find him. Shivasurya, a Plus One student of Chokli Ramavilasam Higher Secondary School from Puliyanambra, Kariyad, went missing on August 8. Despite various investigation measures, there has been no result so far. The look out notice aims to spread the information to more people. Those with any information about Shivasurya have been asked to inform the investigation team.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390869/crime-branch-look-out-notice-missing-shivasurya-chokli)