---
title: "ഡിസംബർ 1 മുതൽ 5 വരെ നടക്കുന്ന കണ്ണൂർ റവന്യൂജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു ; ലോഗോ പാനൂർ സ്വദേശിയുടേത്"
english_title: "Kannur Revenue District School Kalolsavam Logo Release Thalassery Dec 1 to 5"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390858/kannur-revenue-district-kalolsavam-logo-release-thalassery"
published_at: "2026-11-09T12:34:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af170e9192d3_kannur-revenue-district-kalolsavam-logo-release-thalassery.jpg"
keywords: ["Kannur District Kalolsavam", "Thalassery Kalolsavam", "Kannur School Kalolsavam Logo", "Rajeesh Greentree", "Karayi Rajan"]
---

# ഡിസംബർ 1 മുതൽ 5 വരെ നടക്കുന്ന കണ്ണൂർ റവന്യൂജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു ; ലോഗോ പാനൂർ സ്വദേശിയുടേത്

> **Lead Summary:** പാനൂർ: ഡിസംബർ ഒന്നു മുതൽ അഞ്ചുവരെ തലശ്ശേരിയിൽ വച്ച് നടക്കുന്ന കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം എംഎൽഎ കാരായി രാജൻ നിർവഹിച്ചു. തലശ്ശേരി നഗരത്തിലെ 19 വേദികളിലായി 15 സബ്ജില്ലയിൽ നിന്നുള്ള യുപി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗത്തിൽപ്പെട്ട 8500 ലധികം വിദ്യാർഥികളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. 351ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. പൂർണ്ണമായും ഹരിത പ്രോട്ടോകൾ പാലിച്ചാണ് കലോത്സവം നടക്കുന്നത്.

## Article Content

പാനൂർ: ഡിസംബർ ഒന്നു മുതൽ അഞ്ചുവരെ തലശ്ശേരിയിൽ വച്ച് നടക്കുന്ന കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവ ലോഗോ പ്രകാശനം എംഎൽഎ കാരായി രാജൻ നിർവഹിച്ചു. തലശ്ശേരി നഗരത്തിലെ 19 വേദികളിലായി 15 സബ്ജില്ലയിൽ നിന്നുള്ള യുപി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗത്തിൽപ്പെട്ട 8500 ലധികം വിദ്യാർഥികളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. 351ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. പൂർണ്ണമായും ഹരിത പ്രോട്ടോകൾ പാലിച്ചാണ് കലോത്സവം നടക്കുന്നത്.

പാനൂർ സ്വദേശി രജീഷ് ഗ്രീൻട്രീ ആണ് ലോഗോ രൂപകല്പന ചെയ്തത്. തലശ്ശേരിയും മുൻസിപ്പൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി ഷൈനി, തലശ്ശേരി മുനിസിപ്പാലിറ്റി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ അഷ്റഫ് , പബ്ലിസിറ്റി കൺവീനർ സി കെ ഷക്കീർ, ഹയർ സെക്കൻഡറി അസിസ്റ്റൻറ് കോർഡിനേറ്റർ ധന്യ പുതുശ്ശേരി, കൗൺസിലർമാരായ എ ഷർമിള, ടി വി റാഷിദ , മിലി ചന്ദ്ര, സ്മിത, എം പി ജീവ, യു കെ ബാലചന്ദ്രൻ , എ കെ സുരേഷ്, പി വി സഹീർ , സി രാധാകൃഷ്ണൻ,സിദ്ദിഖ് കാരക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.

English Summary: MLA Karayi Rajan released the logo of the Kannur Revenue District School Kalolsavam to be held in Thalassery from December 1 to 5. More than 8,500 students from UP, High School and Higher Secondary sections from 15 sub-districts will compete in 351 items across 19 venues in Thalassery town. The festival will fully follow green protocol. The logo was designed by Panoor native Rajeesh Greentree. Thalassery Municipal Chairman Karayi Chandrasekharan presided over the function.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390858/kannur-revenue-district-kalolsavam-logo-release-thalassery)