---
title: "പാനൂർ ഉപജില്ലാ കലോത്സവത്തിന്റെ പാലുകാച്ചൽ നടന്നു ; ആദ്യദിനത്തിലെ ഭക്ഷണ ചെലവ് മുഴുവൻ ഏറ്റെടുത്ത് പി കെ എം എച്ച് എസ് എസ് പൂർവ വിദ്യാർത്ഥികൾ"
english_title: "Panoor Sub District Kalolsavam Palukachal PKM HSS Alumni Food Expense"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390830/panoor-sub-district-kalolsavam-palukachal-pkm-alumni-food"
published_at: "2026-11-09T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af14072cf98c_panoor-sub-district-kalolsavam-palukachal-pkm-alumni-food.jpg"
keywords: ["Panoor Kalolsavam", "PKM HSS Alumni", "Panoor Sub District Kalolsavam", "Palukachal", "Thriprangottur"]
---

# പാനൂർ ഉപജില്ലാ കലോത്സവത്തിന്റെ പാലുകാച്ചൽ നടന്നു ; ആദ്യദിനത്തിലെ ഭക്ഷണ ചെലവ് മുഴുവൻ ഏറ്റെടുത്ത് പി കെ എം എച്ച് എസ് എസ് പൂർവ വിദ്യാർത്ഥികൾ

> **Lead Summary:** പാനൂർ: പാനൂർ ഉപജില്ലാ കലോത്സവത്തിൻ്റെ പാചകപ്പുരയിൽ പാല് കാച്ചൽ ചടങ്ങ് നടന്നു. ഒരു ദിവസത്തെ ഭക്ഷണച്ചെലവ് പി.കെ.എം ഹയർ സെക്കൻ്ററി സ്‌കൂൾപൂർവ്വ വിദ്യാർഥികൾ ഏറ്റെടുത്തു.പാനൂർ ഉപജില്ലാ കലോൽസവത്തിൻ്റെ കലയുടെ വർണവിസ്മയങ്ങൾക്ക് തിരിതെളിയും മുമ്പേ കലോത്സവ നഗരിയിൽ അടുക്കള ഉണർന്നു.

## Article Content

പാനൂർ: പാനൂർ ഉപജില്ലാ കലോത്സവത്തിൻ്റെ പാചകപ്പുരയിൽ പാല് കാച്ചൽ ചടങ്ങ് നടന്നു. ഒരു ദിവസത്തെ ഭക്ഷണച്ചെലവ് പി.കെ.എം ഹയർ സെക്കൻ്ററി സ്‌കൂൾപൂർവ്വ വിദ്യാർഥികൾ ഏറ്റെടുത്തു.പാനൂർ ഉപജില്ലാ കലോൽസവത്തിൻ്റെ കലയുടെ വർണവിസ്മയങ്ങൾക്ക് തിരിതെളിയും മുമ്പേ കലോത്സവ നഗരിയിൽ അടുക്കള ഉണർന്നു.

പാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഭക്ഷണമൊരുക്കുന്നതിനുള്ള പാചകപ്പുരയിൽ പാലുകാച്ചൽ ചടങ്ങ് നടന്നു. തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രേയ ബാലൻ ഉദ്ഘാടനം ചെയ്തു.

നാലുദിവസം നീളുന്ന കലോത്സവത്തിൽ ആയിരക്കണക്കിന് വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഭക്ഷണമൊരുക്കുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രുചിയും വൃത്തിയും ഗുണമേന്മയും ഉറപ്പാക്കി ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഫുഡ് കമ്മിറ്റി ചെയർമാൻ പവിത്രനും കൺവീനർ കെ. സഫീനയും നേതൃത്വം നൽകുന്നു.

അതേസമയം, കലോത്സവത്തിന്റെ ഒരു ദിവസത്തെ ഭക്ഷണച്ചെലവ് പൂർണമായും ഏറ്റെടുത്ത് ആതിഥേയരായ പി.കെ.എം. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർഥി കൂട്ടായ്മ മാതൃകയായി. പൂർവ്വ വിദ്യാലയത്തിൽ നിന്ന് നേടിയ സൗഹൃദവും സ്നേഹവും സാമൂഹിക പ്രതിബദ്ധതയായി തിരിച്ചുനൽകുന്നതിന്റെ ഭാഗമായാണ് കൂട്ടായ്മയുടെ ഇടപെടൽ.

പൂർവ്വ വിദ്യാർഥികൾ സമാഹരിച്ച തുക വിജേഷ് കെ., അഷ്റഫ് പി.വി., സമീർ കെ.കെ., എം. അനിത, നാസർ പുത്തലത്ത്, സക്കീന തെക്കയിൽ, കെ.എൻ. സബീത, രാജേഷ് കുളങ്ങര എന്നിവരുടെ നേതൃത്വത്തിൽ എ.ഇ.ഒ. ബൈജു കേളോത്തിന് കൈമാറി.

കലോത്സവത്തിന്റെ വിജയത്തിനായി ഒരു നാടാകെ കൈകോർക്കുമ്പോൾ, മത്സരവേദിയിലെ പ്രതിഭകൾക്ക് ഭക്ഷണമൊരുക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത പൂർവ്വ വിദ്യാർഥികളുടെ പ്രവർത്തനം കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും വേറിട്ട മാതൃകയായി.

പാലുകാച്ചൽ ചടങ്ങിൽ സംഘാടക സമിതി ഭാരവാഹികൾ, ജനപ്രതിനിധികൾ, അധ്യാപകർ, പൂർവ്വ വിദ്യാർഥികൾ, പാചകത്തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

English Summary: The Palukachal ceremony was held at the cooking kitchen for the Panoor Sub-District School Kalolsavam. Thriprangottur Grama Panchayat Vice President Shreya Balan inaugurated it. Extensive arrangements have been made to provide food for thousands of students, teachers and parents during the four-day festival, led by Food Committee Chairman Pavithran and Convener K. Safeena. The PKM Higher Secondary School alumni collective set an example by taking over the full food expense for one day, handing over the collected amount to AEO Baiju Keloth.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390830/panoor-sub-district-kalolsavam-palukachal-pkm-alumni-food)