---
title: "തട്ടിപ്പുണ്ടോ ? ; കണ്ണൂർ ഉൾപ്പടെ  കേരളത്തിലെ 4 ജില്ലകളിലെ പമ്പുകളിൽ നാളെ എഥനോൾ പരിശോധന"
english_title: "Kerala Ethanol Check Petrol Pumps Tomorrow Kannur Thiruvananthapuram Ernakulam Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390792/kerala-ethanol-check-petrol-pumps-kannur-4-districts"
published_at: "2026-11-08T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af085c38966d_kerala-ethanol-check-petrol-pumps-kannur-4-districts.jpg"
keywords: ["Ethanol Petrol Check", "Kerala Petrol Pumps", "Anoop Jacob Ethanol", "Karnataka Ethanol Petrol", "Kerala News"]
---

# തട്ടിപ്പുണ്ടോ ? ; കണ്ണൂർ ഉൾപ്പടെ  കേരളത്തിലെ 4 ജില്ലകളിലെ പമ്പുകളിൽ നാളെ എഥനോൾ പരിശോധന

> **Lead Summary:** പെട്രോളിലെ എഥനോൾ അളവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാനത്തെ എഥനോൾ പരിശോധന നാളെ. നാല് ജില്ലകളിലെ അഞ്ച് വീതം പെട്രോൾ പമ്പുകളിൽ പരിശോധന നടത്തും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പരിശോധന നടക്കുക.

## Article Content

പെട്രോളിലെ എഥനോൾ അളവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാനത്തെ എഥനോൾ പരിശോധന നാളെ. നാല് ജില്ലകളിലെ അഞ്ച് വീതം പെട്രോൾ പമ്പുകളിൽ പരിശോധന നടത്തും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പരിശോധന നടക്കുക.

പമ്പുകളിൽ നിന്ന് ആറു വീതം സാമ്പിളുകൾ ശേഖരിക്കും. എഥനോൾ അളവ് നോക്കാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകി. എഥനോൾ അളവ് കൂടുതൽ ഉണ്ടെങ്കിൽ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കും. കേന്ദ്ര തലത്തിലും വിഷയം ഉന്നയിക്കാനാണ് സർക്കാരിൻ്റെ തീരുമാനം.

പെട്രോൾ ഉൽപന്നങ്ങളിൽ കൂടുതൽ അളവിൽ എഥനോൾ കലർത്തുന്നുവെന്ന പരാതിയിൽ മന്ത്രി അനൂപ് ജേക്കബ് ആണ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷന് പരിശോധനയ്ക്ക് നിർദേശം നൽകിയത്. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയായിരുന്നു പരിശോധനയ്ക്ക് മന്ത്രി നിർദേശം നൽകിയത്.

കർണാടകത്തിൽ വിൽക്കുന്ന പെട്രോളിൽ 26 മുതൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന സംസ്ഥാന സർക്കാരിൻ്റെ കണ്ടെത്തലിന് പിന്നാലെയാണ് കേരളത്തിലും പരിശോധന നടക്കുന്നത്.

English Summary: In the controversy over ethanol content in petrol, Kerala will conduct ethanol checks tomorrow at five petrol pumps each in four districts - Thiruvananthapuram, Ernakulam, Kozhikode and Kannur. Six samples will be collected from each pump. Officials have been given special training to check ethanol levels. If excess ethanol is found, the state government will take strict action and raise the issue at the central level. Minister Anoop Jacob directed the Civil Supplies Consumer Affairs Commission to conduct the check after discussions with the Chief Minister, following findings that petrol sold in Karnataka contained 26 to 31 percent ethanol.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390792/kerala-ethanol-check-petrol-pumps-kannur-4-districts)