---
title: "കോഴിക്കോട് വിവിധയിടങ്ങളിൽ 5 പേർക്ക് ഇടിമിന്നലേറ്റു ; നാദാപുരത്ത് ഓട്ടോ ഡ്രൈവർക്ക് പരിക്ക്, ഓട്ടോ തകർന്നു"
english_title: "Kozhikode Lightning Strike Five Injured Koyilandy Fishermen Nadapuram Auto Driver"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390728/kozhikode-lightning-strike-five-injured-koyilandy-fishermen-nadapuram-auto-driver"
published_at: "2026-11-08T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeff9ee3e50a_kozhikode-lightning-strike-five-injured-koyilandy-nadapuram.jpg"
keywords: ["Koyilandy Lightning Injured", "Nadapuram Auto Driver Lightning", "Kerala Rain Lightning"]
---

# കോഴിക്കോട് വിവിധയിടങ്ങളിൽ 5 പേർക്ക് ഇടിമിന്നലേറ്റു ; നാദാപുരത്ത് ഓട്ടോ ഡ്രൈവർക്ക് പരിക്ക്, ഓട്ടോ തകർന്നു

> **Lead Summary:** സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ. കോഴിക്കോട് അഞ്ച് പേർക്ക് ഇടിമിന്നലേറ്റു. കൊയിലാണ്ടിയിൽ നാല് മത്സ്യത്തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റു. പരുക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദാപുരത്ത് ഇടിമിന്നലേറ്റ് ഓട്ടോ ഡ്രൈവർക്കും പരുക്കേറ്റു.

## Article Content

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ. കോഴിക്കോട് അഞ്ച് പേർക്ക് ഇടിമിന്നലേറ്റു. കൊയിലാണ്ടിയിൽ നാല് മത്സ്യത്തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റു. പരുക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദാപുരത്ത് ഇടിമിന്നലേറ്റ് ഓട്ടോ ഡ്രൈവർക്കും പരുക്കേറ്റു.

മത്സ്യത്തൊഴിലാളികളായ സോനു, നാഗരാജ്, മനോലി, സഞ്ജയ് എന്നിവർക്കാണ് പരിക്കേറ്റത്. വീട്ടിൽ വിശ്രമിക്കുന്നതിനിടെയായിരുന്നു ഇടിമിന്നലേറ്റത്. വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. ശക്തമായ ഇടിമിന്നലിന്റെ ആഘാതത്തിൽ ഇവർ തെറിച്ചുപോകുകയായിരുന്നു.

കുനിങ്ങാട്ടെ കല്ലുള്ളതിൽ സ്വദേശി സജീവനാണ് നാദാപുരത്ത് ഇടിമിന്നലിൽ പരിക്കേറ്റത്. തലക്ക് പരിക്കേറ്റ സജീവൻ നാദാപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലിന്റെ ആഘാതത്തിൽ ‌ഓട്ടോയുടെ ഗ്ലാസുകൾ തകർന്നു.

English Summary: Five people were injured in lightning strikes at various places in Kozhikode amid rain with lightning across the state. Four fishermen, Sonu, Nagaraj, Manoli and Sanjay, were injured in Koyilandy while resting at home around 7.30 pm and were admitted to Taluk Hospital. In Nadapuram, auto driver Sajeevan of Kuningad Kallullathil suffered head injuries and was admitted to a private hospital. The auto's glasses were shattered in the impact.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390728/kozhikode-lightning-strike-five-injured-koyilandy-fishermen-nadapuram-auto-driver)