---
title: "ചൊക്ലിയെ ഞെട്ടിച്ച്  വൻ ലഹരി വേട്ട ; 83 ഗ്രാം എംഡി എംഎയുമായി 23 കാരൻ പിടിയിൽ"
english_title: "Chokli MDMA Seizure 83 Gram 23 Year Old Arrested Police Vehicle Check"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390686/chokli-mdma-seizure-83-gram-23-year-old-arrested"
published_at: "2026-11-07T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef377d2e203_messi-fraud-ed-case-anto-augustine-reporter-broadcasting-company.jpg"
keywords: ["Chokli MDMA Seizure", "Chokli Police", "MDMA Arrest Kannur", "Adarsh Arrest", "Drug Seizure Kerala"]
---

# ചൊക്ലിയെ ഞെട്ടിച്ച്  വൻ ലഹരി വേട്ട ; 83 ഗ്രാം എംഡി എംഎയുമായി 23 കാരൻ പിടിയിൽ

> **Lead Summary:** ചൊക്ലി: ചൊക്ലി എസ്.ഐ ആർ. രാകേഷും സംഘവും രാവിലെ 9ന് പെരിങ്ങളം കൊളായിൽ വാഹന പരിശോധന നടത്തവെയാണ് കാറിൽ കടത്തുകയായിരുന്ന എം ഡി എം എ പിടികൂടിയത്. പോലീസിനെ കണ്ട് തിരിച്ചു പോകാൻ ശ്രമിച്ച കാറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

## Article Content

ചൊക്ലി: ചൊക്ലി എസ്.ഐ ആർ. രാകേഷും സംഘവും രാവിലെ 9ന് പെരിങ്ങളം കൊളായിൽ വാഹന പരിശോധന നടത്തവെയാണ് കാറിൽ കടത്തുകയായിരുന്ന എം ഡി എം എ പിടികൂടിയത്. പോലീസിനെ കണ്ട് തിരിച്ചു പോകാൻ ശ്രമിച്ച കാറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ദേഹ പരിശോധനയിൽ 83.07 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഴിയൂർ കോറോത്ത് തണൽ ഹൗസിൽ ആദർശിനെ (23) അറസ്റ്റു ചെയ്തു. PY 03 B 5523 നമ്പർ കാറും പിടികൂടി. എസ്.സി.പി.ഒ ശ്രീജിത്ത്, ജിജിത്ത്, ശ്രീനിഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

English Summary: In a major drug seizure at Chokli, police arrested 23-year-old Adarsh of Thanal House, Koroth, Azhiyur, with 83.07 grams of MDMA. SI R. Rakesh and team were conducting vehicle checks at Peringalam Kolayi at 9 am when they chased a car that tried to turn back on seeing police. The car, PY 03 B 5523, was also seized. SCPOs Sreejith, Jijith and Sreenish were part of the team.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390686/chokli-mdma-seizure-83-gram-23-year-old-arrested)