---
title: "ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിലുള്ള വിദ്യാർത്ഥിനിയെ പിഡിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവിനെ ഉടൻ അറസ്റ്റ് ചെയ്യണം -ഡി വൈ എഫ് ഐ"
english_title: "DYFI Demands Immediate Arrest of Congress Leader in Panoor Assault Attempt Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390645/dyfi-demands-arrest-congress-leader-panoor-case"
published_at: "2026-11-07T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeef34290b3b_dyfi-demands-arrest-congress-leader-panoor-case.jpg"
keywords: [": Panoor News", "Valayam Police", "POCSO Case", "Congress Leader Absconding"]
---

# ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിലുള്ള വിദ്യാർത്ഥിനിയെ പിഡിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവിനെ ഉടൻ അറസ്റ്റ് ചെയ്യണം -ഡി വൈ എഫ് ഐ

> **Lead Summary:** പാനൂർ: ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമം നടത്തി പിഡിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവും പാനൂർ നഗരസഭ മുൻ യുഡിഎഫ് കൗൺസിലറുമായ മടപ്പുര ചന്ദ്രനെ അറസ്റ്റ് ചെയ്യാത്ത വളയം പൊലീസിന്റെ നടപടി പ്രതിഷേധാർഹമാണ്.

## Article Content

പാനൂർ: ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമം നടത്തി പിഡിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവും പാനൂർ നഗരസഭ മുൻ യുഡിഎഫ് കൗൺസിലറുമായ മടപ്പുര ചന്ദ്രനെ അറസ്റ്റ് ചെയ്യാത്ത വളയം പൊലീസിന്റെ നടപടി പ്രതിഷേധാർഹമാണ്.

പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാനോ, തുടർ നടപടികൾ കൈക്കൊള്ളാനോ വളയം പൊലീസ് തയ്യാറായിട്ടില്ല. പ്രതി ഉന്നതനായ കോൺഗ്രസ് നേതാവായതുകൊണ്ട് അറസ്റ്റ് ചെയ്യാൻ തയ്യാറാവുന്നില്ല എങ്കിൽ ശക്തമായ പ്രതിഷേധവുമായി ഡി വൈ എഫ് ഐ മുന്നോട്ട് പോകുമെന്ന് കുറുവന്തേരി മേഖല കമ്മിറ്റി പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.

English Summary: DYFI Kuruvantheri Regional Committee demanded immediate arrest of Congress leader and former Panoor Municipality UDF councillor Madappura Chandran in the case alleging attempt to sexually assault a student undergoing treatment. In a statement, DYFI alleged Valayam police registered a case but did not arrest him or take further action. DYFI warned of strong protest if arrest is delayed because the accused is a senior Congress leader.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390645/dyfi-demands-arrest-congress-leader-panoor-case)