---
title: "കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ് ; പാനൂരിലെ മുൻ കോൺഗ്രസ് നേതാവ് ഒളിവിൽ"
english_title: "Former Congress Leader Absconding in Panoor Minor Assault Attempt Case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390615/panoor-former-congress-leader-absconding-assault-case"
published_at: "2026-11-07T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeec94fc4fb5_panoor-former-congress-leader-absconding-assault-case.jpg"
keywords: ["Panoor News", "Valayam Police", "POCSO Case", "Congress Leader Absconding", "Kannur Crime"]
---

# കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ് ; പാനൂരിലെ മുൻ കോൺഗ്രസ് നേതാവ് ഒളിവിൽ

> **Lead Summary:** പാനൂർ: ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ മുൻ കോൺഗ്രസ് നേതാവ് ഒളിവിൽ. പാനൂർ മേഖലയിലെ മുൻ കോൺഗ്രസ് നേതാവും, പാനൂർ നഗരസഭ മുൻ യുഡിഎഫ് കൗൺസിലറുമായ മഠപ്പുര ചന്ദ്രനാണ് ഒളിവിൽപ്പോയത്‌. കഴിഞ്ഞ ദിവസമാണ് പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ചന്ദ്രനെതിരെവളയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

## Article Content

പാനൂർ: ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ മുൻ കോൺഗ്രസ് നേതാവ് ഒളിവിൽ. പാനൂർ മേഖലയിലെ മുൻ കോൺഗ്രസ് നേതാവും, പാനൂർ നഗരസഭ മുൻ യുഡിഎഫ് കൗൺസിലറുമായ മഠപ്പുര ചന്ദ്രനാണ് ഒളിവിൽപ്പോയത്‌. കഴിഞ്ഞ ദിവസമാണ് പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ചന്ദ്രനെതിരെവളയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പെൺകുട്ടി മജിസ്ട്രേട്ടിന് മുന്നിൽ രഹസ്യ മൊഴി നൽകി. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം. ചികിത്സയിൽ കഴിയുകയായിരുന്ന വിദ്യാർഥിക്ക് കൗൺസലിങ് നൽകാനെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി വിദ്യാർഥിയുടെ വീട്ടിലെത്തിയത്. തുടർന്ന് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary: Police said a former Congress leader and former UDF councillor from Panoor is absconding in a case alleging attempt to assault a minor student undergoing treatment. Valayam police registered a case based on a complaint. The girl has given a confidential statement before a magistrate. Police said investigation is ongoing to trace the accused

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390615/panoor-former-congress-leader-absconding-assault-case)