---
title: "ദൈവ ദൂതുമായി എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ; കണ്ണൂരിൽ  ജപ്തി ചെയ്ത വീട്ടിൽ അഞ്ച് മാസത്തിന് ശേഷം അശ്വതിയുടെയും, കുടുംബത്തിന്റെയും 'റീ - എൻട്രി...!'"
english_title: "MA Yusuff Ali Lulu Group Saves Kannur Family Aswathy Re Entry After 5 Months"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390544/lulu-group-yusuff-ali-kannur-aswathy-family-re-entry"
published_at: "2026-11-06T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aedf7634dbeb_lulu-group-yusuff-ali-kannur.jpg"
keywords: ["MA Yusuff Ali", "Lulu Group", "Kannur Aswathy Family", "Kerala Bank Attachment", "Taliparamba News"]
---

# ദൈവ ദൂതുമായി എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ; കണ്ണൂരിൽ  ജപ്തി ചെയ്ത വീട്ടിൽ അഞ്ച് മാസത്തിന് ശേഷം അശ്വതിയുടെയും, കുടുംബത്തിന്റെയും 'റീ - എൻട്രി...!'

> **Lead Summary:** കണ്ണൂർ:എല്ലാം ഒരു സ്വ‌പ്നമായിരുന്നു... വിറക്കുന്ന കൈകളോടെ വീട് തുറന്ന് അകത്തേക്ക് കാലെടുത്ത് വെക്കുമ്പോൾ അശ്വതിയും കുടുംബവും മനസിൽ ഓർത്തത് ഇതാണ്. കണ്ണീരുപ്പ് കലർന്ന വേദനയുടെ ആദ്യ പകുതിയും ആനന്ദക്കണ്ണീരൊഴുകിയ ഫീൽഗുഡ് ക്ലൈമാക്സും ഉള്ള ഒരു സ്വപ്നം. സന്തോഷവും സങ്കടവും ഒരുമുറി ഷെഡിലൊതുങ്ങിയ അഞ്ച് മാസത്തിന് ശേഷം ദൈവദൂതനെ പോലെ വ്യവസായ ഭീമൻ എം.എ. യൂസഫലി തന്നെ പ്രത്യക്ഷപ്പെട്ടു. അദേഹത്തിന്റെ ലുലു ഗ്രൂപ്പ് 40 ലക്ഷത്തോളം വരുന്ന ബാങ്ക് ബാധ്യത അടച്ച് തീർത്ത് കുടുംബത്തിന്റെ കണ്ണീരൊപ്പുന്ന മനോഹരമായ കാഴ്ചക്കാണ് ഇന്ന് തളിപ്പറമ്പ് സാക്ഷിയായത്.

## Article Content

കണ്ണൂർ:എല്ലാം ഒരു സ്വ‌പ്നമായിരുന്നു... വിറക്കുന്ന കൈകളോടെ വീട് തുറന്ന് അകത്തേക്ക് കാലെടുത്ത് വെക്കുമ്പോൾ അശ്വതിയും കുടുംബവും മനസിൽ ഓർത്തത് ഇതാണ്. കണ്ണീരുപ്പ് കലർന്ന വേദനയുടെ ആദ്യ പകുതിയും ആനന്ദക്കണ്ണീരൊഴുകിയ ഫീൽഗുഡ് ക്ലൈമാക്സും ഉള്ള ഒരു സ്വപ്നം. സന്തോഷവും സങ്കടവും ഒരുമുറി ഷെഡിലൊതുങ്ങിയ അഞ്ച് മാസത്തിന് ശേഷം ദൈവദൂതനെ പോലെ വ്യവസായ ഭീമൻ എം.എ. യൂസഫലി തന്നെ പ്രത്യക്ഷപ്പെട്ടു. അദേഹത്തിന്റെ ലുലു ഗ്രൂപ്പ് 40 ലക്ഷത്തോളം വരുന്ന ബാങ്ക് ബാധ്യത അടച്ച് തീർത്ത് കുടുംബത്തിന്റെ കണ്ണീരൊപ്പുന്ന മനോഹരമായ കാഴ്ചക്കാണ് ഇന്ന് തളിപ്പറമ്പ് സാക്ഷിയായത്.

സംസ്ഥാന പ്രോബോൾ ടീമംഗമായിരുന്ന പുളിമ്പറമ്പ തോട്ടാറമ്പിലെ അശ്വതിയുടെയും കുടുംബത്തിന്റെയും ദുരിതജീവിതം ഒരു രാഷ്ട്രീയ പാർട്ടികളുടെയും ശ്രദ്ധയിൽ പെട്ടില്ല. ഇവരൊക്കെ എന്ത് ഗൃഹസമ്പർക്കമാണ് നടത്തുന്നതെന്ന ചോദ്യവും ഏറെ പ്രസക്തമാണ്. ഭർത്താവ് നിധിൻ, മക്കളായ അകൃത, ആമിയ, ഭർതൃമാതാവ് ആരംഭൻ സുനില, ഭർത്യ പിതാവ് തോമസ് എന്നിവർക്കൊപ്പ മാണ് താമസം. നേരത്തെ ഇവർ കേരളാ ബാങ്കിൽ നിന്ന് വായ്പയെടുത്താണ് തോട്ടാറമ്പിൽ വീട് പണിതത്. പണി പൂർത്തീകരിക്കാ തെയാണ് താമസം തുടങ്ങിയത്.

എന്നാൽ അടുത്ത കാലത്ത് നിധിനും പിതാവ് തോമസിനും അപകടങ്ങളും, ആരോഗ്യപ്രശ്‌നങ്ങളും സംഭവിച്ചതോടെ വായ്‌പ തിരിച്ചടക്കുന്നതിൽ കുടുംബത്തിന് വെല്ലുവിളിയായി. ഇതോടെ 40 ലക്ഷത്തോളം രൂപ യുടെ ബാധ്യതയായി. തിരിച്ചടവ് മുടങ്ങിയതോടെ അഞ്ച് മാസം മുമ്പ് കേരളാ ബാങ്ക് അധികൃതർ വീട് ജപ്‌തി ചെയ്തു.

വീടിന്റെ പിറകുവശത്ത് ജനലോ വാതിലോ ഇല്ലാത്ത ഷെഡിലായി പിന്നീട് ഇവരുടെ ജീവിതം.കുഞ്ഞുങ്ങളടക്കമുള്ള കുടുംബത്തിന്റെ ഒറ്റമുറി ജീവിതം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് വിവരം കെ.സുധാകരൻ എം.പി യെയും ടി.കെ.ഗോവിന്ദൻ എം.എൽ.എയെയും അറിയിച്ചു.

ദൃശ്യ- സാമൂഹ്യ മാധ്യമങ്ങളുൾപ്പെടെ സംഭവം ഏറ്റെ ടുത്തതോടെ സഹകരണവകുപ്പ് മന്ത്രി എം. ലിജു അടിയന്തര റിപ്പോർട്ടും തേടിയിരുന്നു. ഇതിനിടെയാണ് വ്യവസായ ഭീമന്മാരായ ലുലുഗ്രൂപ്പ് വിഷയത്തിൽ ഇടപെട്ടത്. എം.എ. യൂസഫലിയുടെ നിർദേശത്തെത്തുടർന്ന് ലുലുവിന്റെ കാലിക്കറ്റ് റീജ്യണൽ ഡയറക്‌ടർ മുഹമ്മദ് ഷരീഫ് മാട്ടിലും എൻ.ബി.സ്വരാജും ഇന്നലെ കേരള ബാങ്ക് അധികൃതരെ ബന്ധപ്പെട്ടു. ബാങ്കും വിട്ടുവീഴ്ച്ച ചെയ്തതോടെ 40 ലക്ഷം ഉണ്ടായിരുന്ന ബാധ്യത 22 ആയി കുറഞ്ഞു. ഇന്നലെ തന്നെ പണം അടക്കുകയും ചെയ്തു.

വീടിന്റെ താക്കോലും ആധാരവും ലുലു ഗ്രൂപ്പ് മീഡിയ ഹെഡ് സ്വരാജ്, കേരള ബാങ്ക് വൈസ് പ്രസിഡണ്ട് ടി.വി.രാജേഷ്, തളിപ്പ റമ്പ് ശാഖ സീനിയർ മാനേജർ ഷാജി എന്നിവർ അശ്വതിയുടെ ഭർത്യമാതാവിന് കൈമാറിതോടെ ഇന്ന് രാവിലെ ഏഴുമണിക്ക് അഞ്ച് മാസത്തിന് ശേഷം അശ്വതിയും കുടുംബവും വീട്ടിനകത്തേക്ക് കാലെടുത്തുവെച്ചു. ഓർക്കാൻ താൽപര്യമില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും എല്ലാവർക്കും നന്ദി പറയുന്ന തായും കുടുംബം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390544/lulu-group-yusuff-ali-kannur-aswathy-family-re-entry)