---
title: "കണ്ണൂരിൽ കാനറാ ബാങ്ക് എ.ടി.എമ്മിലെ കവർച്ചാശ്രമം ; പ്രതിയെ കുടുക്കിയത് ഡൽഹിയിലെ സൈറൺ..!"
english_title: "Kannur Canara Bank ATM Robbery Attempt Accused Arrested Delhi Siren"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390536/kannur-canara-bank-atm-robbery-attempt-accused-arrested"
published_at: "2026-11-06T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aedecde56069_kannur-canara-bank-atm-robbery-attempt.jpg"
keywords: ["Kannur ATM Robbery", "Canara Bank ATM", "Kannur Town Police", "ATM Theft Attempt Kerala", "Kolkata Youth Arrested"]
---

# കണ്ണൂരിൽ കാനറാ ബാങ്ക് എ.ടി.എമ്മിലെ കവർച്ചാശ്രമം ; പ്രതിയെ കുടുക്കിയത് ഡൽഹിയിലെ സൈറൺ..!

> **Lead Summary:** കണ്ണൂർ നഗരത്തിലെ എടിഎം കൗണ്ടറിൽ കവർച്ചക്ക് എത്തിയ യുവാവിനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.കൽക്കത്ത സ്വദേശി റഹാൻ അലി എന്ന യുവാവാണ് ഇന്ന് പുലർച്ചെ കണ്ണൂർ നഗരത്തിലെ ശ്രീനാരായണ പാർക്കിന് സമീപത്തെ കനറാ ബാങ്ക് കണ്ടോൺമെന്റ് ശാഖ എടിഎം കൗണ്ടറിൽ കവർച്ചക്ക് ശ്രമിച്ചത്.

## Article Content

കണ്ണൂർ നഗരത്തിലെ എടിഎം കൗണ്ടറിൽ കവർച്ചക്ക് എത്തിയ യുവാവിനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.കൽക്കത്ത സ്വദേശി റഹാൻ അലി എന്ന യുവാവാണ് ഇന്ന് പുലർച്ചെ കണ്ണൂർ നഗരത്തിലെ ശ്രീനാരായണ പാർക്കിന് സമീപത്തെ കനറാ ബാങ്ക് കണ്ടോൺമെന്റ് ശാഖ എടിഎം കൗണ്ടറിൽ കവർച്ചക്ക് ശ്രമിച്ചത്.

എടിഎം കൗണ്ടറിനകത്തേക്ക് പ്രവേശിച്ച് കൗണ്ടറിലെ ബാറ്ററി സ്റ്റോറേജ് യൂണിറ്റ് ഇളക്കി മാറ്റാൻ ശ്രമിക്കുന്നത് സിസി ടി വി യിൽ ദൃശ്യമാണ്. ഈ സമയം കനറാ ബേങ്കിന്റെ ഡൽഹി ആസ്ഥാനത്ത് അലാറം മുഴങ്ങിയതിനെ തുടർന്ന് കണ്ണൂരിലെ ബ്രാഞ്ച് മാനേജറെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മാനേജർ നിമൽ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു.

കൺട്രോൾ റൂം പോലീസും ടൗൺ പോലീസും ചേർന്ന് ഉടൻ സ്ഥലത്ത് കുതിച്ചത്തി പ്രതിയെ പിടികൂടുകയാണുണ്ടായത്. ബേങ്ക് മാനേജർ നിമലിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ്സ്കോഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

English Summary: Kannur Town Police arrested a youth who came to rob an ATM counter in Kannur city. Rahan Ali, a native of Kolkata, attempted robbery early today at the Canara Bank Cantonment Branch ATM counter near Sree Narayana Park in Kannur city. CCTV footage shows him entering the ATM counter and trying to remove the battery storage unit. At that time, an alarm rang at Canara Bank's Delhi headquarters, following which the Kannur branch manager was informed. Manager Nimal then contacted the police. Control Room Police and Town Police immediately rushed to the spot and caught the accused. Kannur Town Police have registered a case on the complaint of Bank Manager Nimal and started investigation. Dog squad and fingerprint experts reached the spot and conducted inspection

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390536/kannur-canara-bank-atm-robbery-attempt-accused-arrested)