---
title: "ചമ്പാട്  മേഖലയിൽ കാട്ടുപന്നി ശല്യം അതി രൂക്ഷം ; 200ഓളം വാഴകൾ നശിപ്പിച്ചു, കൃഷിയോട്  'ഗുഡ് ബൈ' പറയാൻ കർഷകർ"
english_title: "Chambad Wild Boar Menace 200 Banana Plants Destroyed Farmers Quit Farming"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390519/chambad-wild-boar-menace-200-banana-plants-destroyed"
published_at: "2026-11-06T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aedcff8be985_chambad-wild-boar-menace-200-banana-plants-destroyed.jpg"
keywords: ["Chambad Wild Boar", "Panniyannur Panchayat", "Banana Farming Destroyed", "Wild Boar Attack Kerala", "Kannur Farmers News"]
---

# ചമ്പാട്  മേഖലയിൽ കാട്ടുപന്നി ശല്യം അതി രൂക്ഷം ; 200ഓളം വാഴകൾ നശിപ്പിച്ചു, കൃഷിയോട്  'ഗുഡ് ബൈ' പറയാൻ കർഷകർ

> **Lead Summary:** ചമ്പാട്: ചമ്പാട് മേഖലയിൽ കാട്ടുപന്നി ശല്യം അതിരൂക്ഷം. കൂട്ടത്താടെ സഞ്ചരിക്കുന്ന കാട്ടുപന്നികൾ പൊതുജനങ്ങൾക്കടക്കം കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കിഴക്കെ ചമ്പാട് ഇല്ലിക്കേന്റവിട താഴ,

## Article Content

ചമ്പാട്: ചമ്പാട് മേഖലയിൽ കാട്ടുപന്നി ശല്യം അതിരൂക്ഷം. കൂട്ടത്താടെ സഞ്ചരിക്കുന്ന കാട്ടുപന്നികൾ പൊതുജനങ്ങൾക്കടക്കം കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കിഴക്കെ ചമ്പാട് ഇല്ലിക്കേന്റവിട താഴ,

ഓരാങ്കൂൽ താഴ,മീൻചിറയിൽ താഴ എന്നീ പ്രദേശങ്ങളിൽ കർഷകരുടെ ഇരുന്നോളം വാഴകൾ കാട്ടുപന്നി നശിപ്പിച്ചു. ഏക്കറുക്കണക്കിന് സ്ഥലത്ത് സ്വന്തമായും, കൂട്ടമായും ആണ് കൃഷി നടത്തുന്നത്.

പലയിടത്തും കർഷകർ കൃഷി ഉപേക്ഷിച്ചു കഴിഞ്ഞു. തരിശുരഹിത പന്ന്യന്നൂർ പഞ്ചായത്ത് എന്നത് മുൻ നിർത്തിയാണ് കൃഷിയാരംഭിച്ചതെന്നും, കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ പഞ്ചായത്തും, കൃഷിവകുപ്പും തയ്യാറാകണമെന്ന് കർഷകരായ മുൻ പാനൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി ശശിധരനും വി.അബ്ദുൽ സലാമും പറഞ്ഞു.

English Summary: Wild boar menace is severe in Chambad region. Wild boars moving in herds pose a serious threat even to the public. Around 200 banana plants of farmers were destroyed by wild boars in Kizhakke Chambad Illikkandavida Thazha, Orankool Thazha, Meenchira Thazha areas. Farming is done individually and collectively on acres of land. In many places farmers have already abandoned farming. Farmers K.P. Sasidharan, former Panoor Block Panchayat member, and V. Abdul Salam said farming was started with the aim of a fallow-free Panniyannur Panchayat, and Panchayat and Agriculture Department should find a permanent solution to wild boar menace.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390519/chambad-wild-boar-menace-200-banana-plants-destroyed)