---
title: "തളിപ്പറമ്പ്  സ്വദേശിനിയെ കബളിപ്പിച്ച്  10 ലക്ഷം രൂപ തട്ടിയെടുത്തു ; ഡൽഹി സ്വദേശിനിക്കെതിരെ  കേസ്"
english_title: "Taliparamba Online Fraud 10 Lakh Rupees Cheated"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390509/taliparamba-online-fraud-10-lakh-cheated-keeriyad"
published_at: "2026-11-06T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aedb45055bac_Untitled-3_copy.jpg"
keywords: ["Taliparamba Fraud", "Online Fraud Kannur", "Keeriyad Cheating Case", "Google Pay Fraud", "Kerala Cyber Fraud"]
---

# തളിപ്പറമ്പ്  സ്വദേശിനിയെ കബളിപ്പിച്ച്  10 ലക്ഷം രൂപ തട്ടിയെടുത്തു ; ഡൽഹി സ്വദേശിനിക്കെതിരെ  കേസ്

> **Lead Summary:** തളിപ്പറമ്പ്: കുറുമാത്തൂർ കീരിയാട് സ്വദേശിയുടെ 10 ലക്ഷം രൂപ ഡൽഹി സ്വദേശി തട്ടിയെടുത്തു.കീരിയാട് താമസിക്കുന്ന പരിയാരം എമ്പേറ്റ് സ്വദേശിയായ സുധീഷിന്റെ ഭാര്യ കുവോടൻ വീട്ടിൽ എം വി വർഷ ആണ് തട്ടിപ്പിന് ഇരയായത്.

## Article Content

തളിപ്പറമ്പ്: കുറുമാത്തൂർ കീരിയാട് സ്വദേശിയുടെ 10 ലക്ഷം രൂപ ഡൽഹി സ്വദേശി തട്ടിയെടുത്തു.കീരിയാട് താമസിക്കുന്ന പരിയാരം എമ്പേറ്റ് സ്വദേശിയായ സുധീഷിന്റെ ഭാര്യ കുവോടൻ വീട്ടിൽ എം വി വർഷ ആണ് തട്ടിപ്പിന് ഇരയായത്.

വർഷയുടെ ഭർത്താവ് സുധീഷിന്റെ പരിചയക്കാരി ബെക്കോ ജോൺ ന്യൂയോർക്കിൽ നിന്നും ന്യൂഡൽഹിയിൽ എത്തിയിട്ടുണ്ടെന്നും ഡോളർ അധികമായതിനാൽ കസ്റ്റംസ് പിടിച്ചു വെച്ചു എന്നും കയ്യിൽ പണം ഇല്ലെന്നും ഭർത്താവിനെ അറിയിക്കുന്നു.

ഭർത്താവ് സുധീഷ് ആവശ്യപ്പെട്ട പ്രകാരം വർഷയും ബന്ധുക്കളും തങ്ങളുടെ ഗൂഗിൾ പേ വഴി 2026 ആഗസ്റ്റ് 27 മുതൽ 2026 സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ 10,03,500 രൂപ അയച്ചുകൊടുത്തു.എന്നാൽ പണം തിരികെ നൽകാതെ ചതി ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

English Summary: Rs 10 lakh of a native of Keeriyad, Kurumathur was cheated by a Delhi native. Victim is M.V. Varsha (36), wife of Sudheesh, native of Pariyaram Empet and residing at Keeriyad. Sudheesh's acquaintance Beko John informed husband that she arrived in New Delhi from New York and Customs seized excess dollars and she has no money. As per husband Sudheesh's request, Varsha and relatives sent Rs 10,03,500 via Google Pay from August 27, 2026 to September 15, 2026. But money was not returned and they were cheated. Based on complaint, Taliparamba Police registered case.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390509/taliparamba-online-fraud-10-lakh-cheated-keeriyad)