---
title: "അങ്ങനങ്ങ് പോയാലൊ..? സത്യമുള്ള മുതലല്ലെ.. ;  പാട്യത്ത് കുപ്യാട്ട് മുത്തപ്പൻ ക്ഷേത്ര ഭണ്ഡാരം കവർന്ന കേസിൽ രാജീവൻ എലിയാസ് സജീവൻ പിടിയിൽ"
english_title: "Padyam Muthappan Temple Hundi Theft Accused Arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390399/padyam-muthappan-temple-hundi-theft-accused-arrested"
published_at: "2026-11-05T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeca92908b6c_padyam-muthappan-temple-hundi-theft-accused-arrested.jpg"
keywords: ["Padyam Temple Theft", "Muthappan Temple Hundi", "Rajeevan Sajeevan Arrest", "Kannur Crime News", "Kathirur Police"]
---

# അങ്ങനങ്ങ് പോയാലൊ..? സത്യമുള്ള മുതലല്ലെ.. ;  പാട്യത്ത് കുപ്യാട്ട് മുത്തപ്പൻ ക്ഷേത്ര ഭണ്ഡാരം കവർന്ന കേസിൽ രാജീവൻ എലിയാസ് സജീവൻ പിടിയിൽ

> **Lead Summary:** പാനൂർ: പാട്യം പത്തായക്കുന്ന് കുപ്യാട്ട് മുത്തപ്പൻ മടപ്പുരയിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്ന കേസിൽ പ്രതി പിടിയിൽ. മട്ടന്നൂർ കോളാരിയിലെ പുതിയ പുരയിൽ രാജീവൻ എന്ന സജീവനെയാണ് തലശ്ശേരിയിൽ വെച്ച് പോലീസ് പിടികൂടിയത്.

## Article Content

പാനൂർ: പാട്യം പത്തായക്കുന്ന് കുപ്യാട്ട് മുത്തപ്പൻ മടപ്പുരയിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്ന കേസിൽ പ്രതി പിടിയിൽ. മട്ടന്നൂർ കോളാരിയിലെ പുതിയ പുരയിൽ രാജീവൻ എന്ന സജീവനെയാണ് തലശ്ശേരിയിൽ വെച്ച് പോലീസ് പിടികൂടിയത്.

പാനൂർ മേഖലയിലെ മറ്റ് മോഷണക്കേസുകളിലും ഇയാൾക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്കഴിഞ്ഞ ദിവസം പുലർച്ചെയാണ് പാട്യം പത്തായക്കുന്നിലെ കുപ്യാട്ട് മുത്തപ്പൻ മടപ്പുരയുടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം സ്ഥാപിച്ച ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയത്.

ഇരുമ്പുപാരയുമായി മടപ്പുരയിലേക്ക് എത്തുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിരുന്നു.ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞ് പിടികൂടിയത്.

മട്ടന്നൂർ കോളാരിയിലെ പുതിയ പുരയിൽ രാജീവൻ എന്ന സജീവൻ (49) ആണ് പിടിയിലായത്. തലശ്ശേരി എ.എസ്.പി. സ്ക്വാഡും കതിരൂർ പോലീസും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.പാനൂർ മേഖലയിലുണ്ടായ മറ്റ് മോഷണക്കേസുകളിലും ഇയാൾക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.നിലവിൽ വിവിധ സ്റ്റേഷൻ പരിധിയിൽ ഇരുപതോളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് കണ്ടത്തിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390399/padyam-muthappan-temple-hundi-theft-accused-arrested)