---
title: "അറസ്റ്റ് അല്ല, കസ്റ്റഡി സമയം മുതൽ 24 മണിക്കൂർ ; അറസ്റ്റിലായ ആളെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കേണ്ട സമയപരിധിയിൽ നിർണായക മാറ്റവുമായി  സുപ്രീംകോടതി"
english_title: "Supreme Court 24 Hours Custody Not Arrest Magistrate"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390382/supreme-court-24-hours-custody-not-arrest-magistrate"
published_at: "2026-11-05T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f0273cbec62_supremecourt.jpg"
keywords: ["Supreme Court", "24 Hours Rule", "Arrest Custody", "Magistrate Production", "Constitution Article 22"]
---

# അറസ്റ്റ് അല്ല, കസ്റ്റഡി സമയം മുതൽ 24 മണിക്കൂർ ; അറസ്റ്റിലായ ആളെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കേണ്ട സമയപരിധിയിൽ നിർണായക മാറ്റവുമായി  സുപ്രീംകോടതി

> **Lead Summary:** (www.panoornews.in0അറസ്റ്റ് നടപടികളിലെ 24 മണിക്കൂർ സമയപരിധിയിൽ നിർണായക വ്യക്തത വരുത്തി സുപ്രീംകോടതി. ഒരാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ട 24 മണിക്കൂർ കണക്കാക്കേണ്ടത് ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തിയ സമയം മുതലല്ല, മറിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത സമയം മുതലാണെന്ന് കോടതി വ്യക്തമാക്കി.

## Article Content

(www.panoornews.in0അറസ്റ്റ് നടപടികളിലെ 24 മണിക്കൂർ സമയപരിധിയിൽ നിർണായക വ്യക്തത വരുത്തി സുപ്രീംകോടതി. ഒരാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ട 24 മണിക്കൂർ കണക്കാക്കേണ്ടത് ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തിയ സമയം മുതലല്ല, മറിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത സമയം മുതലാണെന്ന് കോടതി വ്യക്തമാക്കി.

അറസ്റ്റ് രേഖപ്പെടുത്തുന്നത് വൈകിപ്പിച്ച് ഭരണഘടന ഉറപ്പുനൽകുന്ന സമയപരിധി മറികടക്കാനാവില്ല. അറസ്റ്റ് രേഖപ്പെടുത്തിയ സമയം മുതൽ 24 മണിക്കൂർ കണക്കാക്കണമെന്ന നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അറസ്റ്റ് രേഖപ്പെടുത്തിയ സമയം മുതലല്ല, മറിച്ച് ഒരു വ്യക്തിയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത (ഡിറ്റൻഷൻ) സമയം മുതൽ തന്നെ 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ത്രിപുരയിൽ എൻഡിപിഎസ് നിയമപ്രകാരം 2025 സെപ്റ്റംബർ 29ന് ഉച്ചയ്ക്ക് 2 മണിക്ക് കസ്റ്റഡിയിൽ എടുക്കുകയും എന്നാൽ സെപ്റ്റംബർ 30ന് രാവിലെ 11 മണിക്ക് മാത്രം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത നാല് പ്രതികളുടെ കേസ് പരിഗണിക്കവെയാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.

English Summary: Supreme Court clarified the 24-hour rule for producing an arrested person before a magistrate. The 24 hours must be counted not from the time of formal arrest recorded, but from the time the person was taken into police custody (detention). Court said delaying arrest record to bypass the constitutional time limit is unconstitutional. The ruling came in a case of four accused under NDPS Act in Tripura, who were taken into custody at 2 pm on September 29, 2025, but arrest was recorded only at 11 am on September 30.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390382/supreme-court-24-hours-custody-not-arrest-magistrate)