---
title: "നിരക്ക് പുതുക്കണം ; സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികൾ നവംബർ 12 ന് പണിമുടക്കും"
english_title: "Kerala Auto Taxi Workers Strike November 12 Fare Hike"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390375/kerala-auto-taxi-workers-strike-november-12-fare-revision"
published_at: "2026-11-05T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec844e1b77c_1001481439.jpg"
keywords: ["Kerala Auto Taxi Strike", "Auto Taxi Fare Revision", "Kerala Taxi Workers", "November 12 Strike", "Joint Trade Union Strike"]
---

# നിരക്ക് പുതുക്കണം ; സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികൾ നവംബർ 12 ന് പണിമുടക്കും

> **Lead Summary:** പാനൂർ : ഓട്ടോ-ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ ട്രേഡ് യൂണിയനുകൾ സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിട്ടും ചർച്ചയ്ക്ക് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഓട്ടോ ടാക്സി തൊഴിലാളികൾ ഒരു ദിവസം പണിമുടക്ക് നടത്തുകയാണ്

## Article Content

പാനൂർ : ഓട്ടോ-ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ ട്രേഡ് യൂണിയനുകൾ സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിട്ടും ചർച്ചയ്ക്ക് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഓട്ടോ ടാക്സി തൊഴിലാളികൾ ഒരു ദിവസം പണിമുടക്ക് നടത്തുകയാണ്

ട്രാൻസ്പോർട്ട് കമ്മീഷണർ മറ്റു വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി ചേർന്ന യോഗത്തിൽ പങ്കെടുത്ത എല്ലാ യൂണിയനുകളും ഓട്ടോ-ടാക്സി നിരക്ക് അടിയന്തിരമായി പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യം മുന്നോട്ടു വെയ്ക്കുകയും അതുമായി ബന്ധപ്പെട്ട ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ട്രേഡ് യൂണിയനുകളുടെ നിർദ്ദേശങ്ങൾ രേഖമൂലം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്കിലേക്ക് പോവുകയാണ്.

3-11-2026-ന് വൈകുന്നേരം 2 മണിക്ക് തിരുവനന്തപുരത്ത് വെച്ച് സംസ്ഥാന സംയുക്ത സമരപ്രഖ്യാപന കൺവെൻഷനും നടന്നു.

12-11-2026-ന് (11-11-2026 രാത്രി 12 മുതൽ മുതൽ 12-11-2026 രാത്രി 12 മണിവരെ - 24 മണിക്കൂർ) സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികൾ പണിമുടക്കുകയാണ്. ഇതിന് പരിഹാരമായില്ലെങ്കിൽ അനശ്ചിതകാല പണിമുടക്കിലേക്ക് പോകുമെന്ന് സംയുക്ത സമിതി നേതാക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390375/kerala-auto-taxi-workers-strike-november-12-fare-revision)