---
title: "കണ്ണൂരിൽ  സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം"
english_title: "Private Bus Hits Scooter Near Kadachira Adoor Bridge Scooter Rider Dies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390333/private-bus-hits-scooter-kadachira-adoor-bridge-scooter-rider-dies"
published_at: "2026-11-05T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec416e992f6_private-bus-hits-scooter-kadachira-adoor-bridge-scooter-rider-dies.jpg"
keywords: ["Kadachira Adoor Bridge Accident", "Private Bus Scooter Accident Kannur", "P Sarasan Death", "P Sasi Brother Death", "Edakkad Police"]
---

# കണ്ണൂരിൽ  സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

> **Lead Summary:** കണ്ണൂർ: കൂത്തുപറമ്പ് - കണ്ണൂർ റോഡിലെ കാടാച്ചിറ ആഡൂർ പാലം പെട്രോൾ പമ്പിന് മുൻപിൽ സ്വകാര്യ ബസ് പുറകിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

## Article Content

കണ്ണൂർ: കൂത്തുപറമ്പ് - കണ്ണൂർ റോഡിലെ കാടാച്ചിറ ആഡൂർ പാലം പെട്രോൾ പമ്പിന് മുൻപിൽ സ്വകാര്യ ബസ് പുറകിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

മുണ്ടയോട് ശ്രേയസിൽ പി സരസൻ (54) ആണ് മരിച്ചത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ശശിയുടെ സഹോദരനാണ് സരസൻ. കണ്ണൂർ പിള്ളയാർ കോവിലിലെ ജീവനക്കാരനാണ്.

ഇന്ന് രാവിലെ 7:10 ഓടെയാണ് അപകടം നടന്നത്. കൂത്തുപറമ്പിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന 'നബീൽ' എന്ന സ്വകാര്യ ബസ് സരസന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സരസന് ഗുരുതരമായി പരിക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. ബസിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു.രാവിലെ ജോലിക്ക് പോകവേയാണ് അപകടം.

വിവരമറിഞ്ഞ് എടക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

ഭാര്യ: അനിഷ. മകൾ: നന്ദന.

English Summary: Scooter rider died after being hit by a private bus near Kadachira Adoor Bridge.P Sarasan (54), of Sreyas, Mundayode, Mavilai, brother of CPI(M) State Committee member P Sasi and employee of Kannur Pillayar Kovil, died. The accident occurred today around 7 AM.

Sarasan was going on scooter to his workplace in Kannur when the private bus named 'Nabeel' coming from behind in the same direction hit him. Sarasan who fell onto the road due to the impact died on the spot. Locals alleged that overspeeding of the bus caused the accident.Following the incident, Edakkad Police reached the spot and took further steps.Wife: Anisha. Daughter: Nandana (Student).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390333/private-bus-hits-scooter-kadachira-adoor-bridge-scooter-rider-dies)