---
title: "ടാങ്കർ ലോറി ബ്രേക്ക് ഡൗൺ ആയി ;  തലശ്ശേരി – മാഹി ബൈപ്പാസിൽ ഗതാഗതം സ്തംഭിച്ചത് ഏഴ് മണിക്കൂർ."
english_title: "Tanker Lorry Breakdown Thalassery Mahe Bypass Traffic Blocked Seven Hours"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390320/tanker-lorry-breakdown-thalassery-mahe-bypass-traffic-blocked-seven-hours"
published_at: "2026-11-05T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec2eac4c4f2_tanker-lorry-breakdown-thalassery-mahe-bypass-traffic-blocked-seven-hours.jpg"
keywords: ["Thalassery Mahe Bypass Traffic Block", "Tanker Lorry Breakdown", "Pallur Traffic Block", "East Pallur Bypass", "Thalassery Mahe Bypass News"]
---

# ടാങ്കർ ലോറി ബ്രേക്ക് ഡൗൺ ആയി ;  തലശ്ശേരി – മാഹി ബൈപ്പാസിൽ ഗതാഗതം സ്തംഭിച്ചത് ഏഴ് മണിക്കൂർ.

> **Lead Summary:** മാഹി: ടാങ്കർ ലോറി ബ്രേക്ക് ഡൗൺ ആയി തലശ്ശേരി മാഹി ബൈപ്പാസിൽ ഗതാഗതം സ്തംഭിച്ചത് ഏഴ് മണിക്കൂർ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങി.

## Article Content

മാഹി: ടാങ്കർ ലോറി ബ്രേക്ക് ഡൗൺ ആയി തലശ്ശേരി മാഹി ബൈപ്പാസിൽ ഗതാഗതം സ്തംഭിച്ചത് ഏഴ് മണിക്കൂർ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങി.

പുലർച്ചെ രണ്ടുമണിക്ക് ഉണ്ടായ തടസ്സം നീങ്ങിയത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ. നൂറുകണക്കിന് യാത്രക്കാരാണ് ഗതാഗതക്കുരുക്കിൽ കുടുങ്ങി ദുരിതത്തിലായത്.

ഈസ്റ്റ് പള്ളൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് പുലർച്ചെ രണ്ടുമണിയോടെ സർവീസ് റോഡിൽ ബ്രേക്ക് തകരാറിലായി കുടുങ്ങിയത്. സിഗ്നൽ ഭാഗത്ത് അടിപ്പാത നിർമ്മാണം നടക്കുന്നതിനാൽ നിലവിൽ സർവീസ് റോഡ് വഴിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.

ടാങ്കർ ലോറി റോഡിന് കുറുകെ കുടുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ടാങ്കർ ലോറിയായതിനാൽ ചെറിയ വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ ഇടമുണ്ടായിരുന്നില്ല. ഇതോടെ നൂറുകണക്കിന് യാത്രക്കാർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി.

വിവരമറിഞ്ഞ് പള്ളൂർ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. പിന്നീട് ജീവനക്കാരെത്തി ലോറിയുടെ ബ്രേക്ക് തകരാർ പരിഹരിച്ച് വാഹനം റോഡിൽ നിന്ന് മാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപ്പോഴേക്കും 7 മണിക്കൂറോളം പിന്നിട്ടിരുന്നു. മിനിട്ടുകൾക്കുള്ളിൽ തന്നെ വാഹനങ്ങൾ നിറഞ്ഞതോടെ തിരികെ പോകാനാകത്ത വിധം പലരും അക്ഷരാർത്ഥത്തിൽ പെട്ടിരുന്നു.

നിർമ്മാണ പ്രവൃത്തികൾ കാരണം സർവീസ് റോഡിലൂടെ മാത്രം വാഹനങ്ങൾ കടന്നുപോകുന്ന ഭാഗത്ത് ഉണ്ടായ ചെറിയൊരു സാങ്കേതിക തകരാർ പോലും വലിയ ഗതാഗതക്കുരുക്കിന് കാരണമാവുന്നുണ്ട്.

English Summary: Tanker lorry broke down; traffic on Thalassery - Mahe bypass was blocked for seven hours.

The block that occurred at 2 AM was cleared only after hours of effort. Hundreds of passengers were stuck in the traffic jam and suffered.

The tanker lorry going from East Pallur side towards Kozhikode got stuck on the service road at around 2 AM due to brake failure. Since underpass construction is going on at the signal part, vehicles are currently being diverted through the service road.

With the tanker lorry stuck across the road, traffic through this route was completely blocked. Being a tanker lorry, there was no space even for small vehicles to pass. With this, hundreds of passengers were stuck on the road for hours.

On getting information, Pallur police reached the spot and controlled traffic. Later, workers arrived, fixed the brake failure of the lorry and removed the vehicle from the road, after which traffic was restored. By then, about 7 hours had passed. Within minutes, vehicles piled up and many were literally trapped with no way to go back.

Even a small technical failure in the section where vehicles pass only through the service road due to construction works is causing huge traffic jam.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390320/tanker-lorry-breakdown-thalassery-mahe-bypass-traffic-blocked-seven-hours)