---
title: "വീണ്ടും ഷിഗെല്ല, വടകരയിൽ വിദ്യാർത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു ; 30 ഓളം കുട്ടികൾ ചികിത്സയിൽ"
english_title: "Vadakara Student Shigella Confirmed Meppayil SB School Food Poisoning"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390294/vadakara-student-shigella-confirmed-meppayil-sb-school-food-poisoning"
published_at: "2026-11-05T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d26f98b9de_SHIGALLA.jpg"
keywords: ["Vadakara Shigella", "Meppayil SB School Food Poisoning", "Vadakara School Food Poisoning", "Shigella Kozhikode", "Vadakara Taluk Hospital"]
---

# വീണ്ടും ഷിഗെല്ല, വടകരയിൽ വിദ്യാർത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു ; 30 ഓളം കുട്ടികൾ ചികിത്സയിൽ

> **Lead Summary:** വടകര:വടകരയിൽ വിദ്യാർത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മേപ്പയിൽ എസ്ബി സ്കൂളിലെ വിദ്യാർത്ഥിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഭക്ഷ്യ വിഷബാധയേറ്റ് ഈ വിദ്യാർത്ഥി ചികിത്സയിലായിരുന്നു.

## Article Content

വടകര:വടകരയിൽ വിദ്യാർത്ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മേപ്പയിൽ എസ്ബി സ്കൂളിലെ വിദ്യാർത്ഥിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഭക്ഷ്യ വിഷബാധയേറ്റ് ഈ വിദ്യാർത്ഥി ചികിത്സയിലായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ച കുട്ടികൾക്ക് വൈകുന്നേരത്തോടെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി 30 ഓളം വിദ്യാർത്ഥികളാണ് വടകര താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടിയത്.

ഇതിൽ രോഗലക്ഷണങ്ങൾ കാണിച്ച നാല് കുട്ടികളുടെ സാമ്പിളുകൾ കോഴിക്കോട്ടെ ഒരു ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിലൊരു കുട്ടിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളുടെ പരിശോധന ഫലങ്ങൾ ഇനി പുറത്ത് വരാനുണ്ട്.

English Summary: Shigella confirmed in a student in Vadakara. Student of Meppayil SB School has been confirmed with Shigella. This student was under treatment after food poisoning.

Children who had lunch from school last Friday felt physical discomfort by evening. About 30 students sought treatment at Vadakara Taluk Hospital and other private hospitals on Saturday, Sunday and Monday.

Samples of four children who showed symptoms were sent for testing to a lab in Kozhikode. One of them has been confirmed with Shigella. Test results of other children are yet to come.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390294/vadakara-student-shigella-confirmed-meppayil-sb-school-food-poisoning)