---
title: "പെരിങ്ങത്തൂരിലെ  ശിവസൂര്യയെ കാണാതായിട്ട് മാസം മൂന്നാകുന്നു. ; ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകാൻ കുടുംബം"
english_title: "Peringathur Shivasurya Missing Three Months Family Habeas Corpus High Court"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390292/peringathur-shivasurya-missing-three-months-habeas-corpus-high-court"
published_at: "2026-11-05T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec0fe303f52_peringathur-shivasurya-missing-three-months-habeas-corpus-high-court.jpg"
keywords: ["Peringathur Shivasurya Missing", "Shivasurya Kariyad Missing Case", "Chokli Police Missing Boy", "Habeas Corpus Shivasurya", "Ramavilasam School Student Missing"]
---

# പെരിങ്ങത്തൂരിലെ  ശിവസൂര്യയെ കാണാതായിട്ട് മാസം മൂന്നാകുന്നു. ; ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകാൻ കുടുംബം

> **Lead Summary:**  ചൊക്ലി: കാണാതായ ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ + 1 വിദ്യാർഥി കരിയാട് പുളിയനമ്പ്രത്തെ ശിവസൂര്യയെ കണ്ടെത്താൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകും. അന്വേഷണത്തിലെ പോരായ്മകൾ പരിശോധിക്കണമെന്നും ശിവസൂര്യയെ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

## Article Content

 ചൊക്ലി: കാണാതായ ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ + 1 വിദ്യാർഥി കരിയാട് പുളിയനമ്പ്രത്തെ ശിവസൂര്യയെ കണ്ടെത്താൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകും. അന്വേഷണത്തിലെ പോരായ്മകൾ പരിശോധിക്കണമെന്നും ശിവസൂര്യയെ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന ബഹുജന കൺവെൻഷനിലാണ് നിർണായക തീരുമാനം. ശിവസൂര്യയെ കണ്ടെത്തുന്നതിനായി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി ഫയൽ ചെയ്യാനും പ്രാഥമിക അന്വേഷണത്തിലെ പോരായ്മകൾ പരിശോധിക്കാനും യോഗം തീരുമാനിച്ചു.

എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി ചൊക്ലി പോലീസ് സ്റ്റേഷന് മുന്നിൽ ബഹുജന ധർണ നടത്താനും തുടർന്നും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും കൺവെൻഷൻ തീരുമാനിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ഉദയൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പൗരാവകാശ സമിതി കൺവീനർ സുചിത്ര വിവേക് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും വിദ്യാർഥികളും വിവിധ മേഖലകളിലെ പ്രമുഖരും സംസാരിച്ചു.ആക്ഷൻ കൗൺസിൽ ചെയർമാനായി വി.വി. ഷെഫീഖിനെയും കൺവീനറായി ടി. ജയേഷിനെയും തെരഞ്ഞെടുത്തു.

ശിവസൂര്യയെ കണ്ടെത്താൻ നിയമപോരാട്ടം ശക്തമാക്കുന്നതിനൊപ്പം തെരുവിലിറങ്ങി പ്രതിഷേധം ഉയർത്താനുമാണ് നാട്ടുകാരുടെ തീരുമാനം. കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് കുടുംബത്തിന്റെയും ജനകീയ കൺവെൻഷന്റെയും ആവശ്യം.

English Summary: Three months since Shivasurya of Peringathur went missing. Family to file habeas corpus petition in High Court.Family will file habeas corpus petition in High Court to find Shivasurya of Kariyad Puliyanmbram, Plus One student of Chokli Ramavilasam Higher Secondary School, who went missing. Locals are preparing for strong public agitation demanding to examine shortcomings in investigation and to take urgent action to find Shivasurya.

Crucial decision was taken in mass convention held at Chokli Ramavilasam Higher Secondary School. Meeting decided to file habeas corpus petition in High Court to find Shivasurya and to examine shortcomings in preliminary investigation. Convention also decided to hold mass dharna in front of Chokli Police Station with all sections of people and to organise strong protest programmes further.

Convention was inaugurated by Kannur District Civil Rights Committee Convener Suchitra Vivek under chairmanship of Block Panchayat Member V. Udayan Master. People's representatives, political party leaders, students and prominent persons from various fields spoke. V.V. Shefeeq was selected as Action Council Chairman and T. Jayesh as Convener.

Along with strengthening legal fight to find Shivasurya, locals decided to come to streets and raise protest. Family and people's convention demand urgent intervention in investigation to find the child.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390292/peringathur-shivasurya-missing-three-months-habeas-corpus-high-court)