---
title: "ദീപാവലിയല്ലേ, ത്തിരി മധുരം തരാമൊ... ? ; പാനൂരിൽ ബേക്കറിയിൽ അപ്രതീഷിത അതിഥിയായി ഉടുമ്പിന്റെ മാസ് എൻട്രി"
english_title: "Panoor Bakery Unexpected Guest Monitor Lizard Mass Entry Padma Treats Padma Square"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390234/panoor-bakery-monitor-lizard-mass-entry-padma-treats"
published_at: "2026-11-04T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb4d8976624_african-snail-menace-kizhakke-chambad-public-meeting-kurichikkara.jpg"
keywords: ["Panoor Bakery Monitor Lizard", "Padma Treats Bakery Lizard", "Panoor Uthumb Entry", "Monitor Lizard Bakery Kerala", "Panoor Padma Square"]
---

# ദീപാവലിയല്ലേ, ത്തിരി മധുരം തരാമൊ... ? ; പാനൂരിൽ ബേക്കറിയിൽ അപ്രതീഷിത അതിഥിയായി ഉടുമ്പിന്റെ മാസ് എൻട്രി

> **Lead Summary:** പാനൂർ: പാനൂർ പത്മ സ്ക്വയറിലെ പത്മ ട്രീറ്റ്സ് ബേക്കറിയിൽ അപ്രതീക്ഷിത അതിഥിയായി ഉടുമ്പ് എത്തിയതോടെ ജീവനക്കാരിലും പരിസരത്തുള്ളവരിലും കൗതുകവും പരിഭ്രാന്തിയും. പതിവുപോലെ ബേക്കറിയുടെ പ്രവർത്തനം നടന്നുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ഉടുമ്പ് അകത്തേക്ക് കയറിയത്.

## Article Content

പാനൂർ: പാനൂർ പത്മ സ്ക്വയറിലെ പത്മ ട്രീറ്റ്സ് ബേക്കറിയിൽ അപ്രതീക്ഷിത അതിഥിയായി ഉടുമ്പ് എത്തിയതോടെ ജീവനക്കാരിലും പരിസരത്തുള്ളവരിലും കൗതുകവും പരിഭ്രാന്തിയും. പതിവുപോലെ ബേക്കറിയുടെ പ്രവർത്തനം നടന്നുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ഉടുമ്പ് അകത്തേക്ക് കയറിയത്.

ഉടുമ്പിനെ കണ്ടതോടെ ഇതിനെ സുരക്ഷിതമായി പുറത്താക്കാനുള്ള ശ്രമം ആരംഭിച്ചു. ബേക്കറിക്കുള്ളിൽ ഒളിച്ചും മാറിയും നടന്ന ഉടുമ്പിനെ പുറത്തേക്ക് തുരത്തുക എന്നത് ആദ്യം അൽപം ശ്രമകരമായി. തുടർന്ന് കെ.വി.എസ് ടെക്സ്റ്റൈൽസ് ഉടമ കെ.വി. മുകുന്ദന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിലാണ് ഉടുമ്പിനെ സുരക്ഷിതമായി പുറത്തേക്ക് തുരത്തിവിട്ടത്.

English Summary: Is it not Deepavali give some sweets Panoor bakery unexpected guest monitor lizard mass entry.Monitor lizard arriving as unexpected guest at Padma Treats Bakery at Padma Square Panoor caused curiosity and panic among employees and nearby people. While bakery functioning as usual monitor lizard unexpectedly entered inside.

On seeing monitor lizard attempt started to safely drive it out. Driving out monitor lizard which was hiding and moving inside bakery was initially a bit difficult. Then in intervention led by KVS Textiles owner KV Mukundan monitor lizard was safely driven out.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390234/panoor-bakery-monitor-lizard-mass-entry-padma-treats)