---
title: "ആഫ്രിക്കൻ ഒച്ച് ; കിഴക്കെ ചമ്പാട് നാളെ വൈകീട്ട് 3 ന് ജനകീയ യോഗം"
english_title: "African Snail Menace Kizhakke Chambad Public Meeting Tomorrow Kurichikkara Pannyannur Panchayat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390231/african-snail-menace-kizhakke-chambad-public-meeting-kurichikkara"
published_at: "2026-11-04T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb48f152764_african-snail-menace-kizhakke-chambad-public-meeting-kurichikkara.jpg"
keywords: ["African Snail", "Kurichikkara African Snail", "Pannyannur Panchayat Meeting", "Kizhakke Chambad Meeting", "African Snail Kerala"]
---

# ആഫ്രിക്കൻ ഒച്ച് ; കിഴക്കെ ചമ്പാട് നാളെ വൈകീട്ട് 3 ന് ജനകീയ യോഗം

> **Lead Summary:** ചമ്പാട്: ആഫ്രിക്കൻ ഒച്ച് ശല്യത്താൽ ദുരിതമനുഭവിക്കുന്ന കുറിച്ചിക്കരയിൽ ഒടുവിൽ പഞ്ചായത്ത് നടപടിക്ക്. പന്ന്യന്നൂർ പഞ്ചായത്തിലെ 6,12 വാർഡുകളിൽ ആഫ്രിക്കൻ ഒച്ച് ശല്യം പടരുന്ന പശ്ചാത്തലത്തിൽ നാട്ടുകാരുടെ വിപുലമായ യോഗം പഞ്ചായത്ത് വിളിച്ചു ചേർക്കും. നാളെ വൈകീട്ട് 3 മണിക്ക് കുറിച്ചിക്കര ശ്രീനാരായണ മഠത്തിൽ ചേരുന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് എസ്. സ്നോയ, കൃഷി ഓഫീസർ എസ്. സ്നോയ മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

## Article Content

ചമ്പാട്: ആഫ്രിക്കൻ ഒച്ച് ശല്യത്താൽ ദുരിതമനുഭവിക്കുന്ന കുറിച്ചിക്കരയിൽ ഒടുവിൽ പഞ്ചായത്ത് നടപടിക്ക്. പന്ന്യന്നൂർ പഞ്ചായത്തിലെ 6,12 വാർഡുകളിൽ ആഫ്രിക്കൻ ഒച്ച് ശല്യം പടരുന്ന പശ്ചാത്തലത്തിൽ നാട്ടുകാരുടെ വിപുലമായ യോഗം പഞ്ചായത്ത് വിളിച്ചു ചേർക്കും. നാളെ വൈകീട്ട് 3 മണിക്ക് കുറിച്ചിക്കര ശ്രീനാരായണ മഠത്തിൽ ചേരുന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് എസ്. സ്നോയ, കൃഷി ഓഫീസർ എസ്. സ്നോയ മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

പെറ്റുപെരുകി വീടുകളിലും പറമ്പുകളിലും വ്യാപിച്ച ഒച്ചുകൾ നാട്ടുകാർക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. വീടുകളുടെ ചുമരുകളിലും അകത്തളങ്ങളിലും വരെ കൂട്ടത്തോടെ കയറിക്കൂടുന്ന ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പ്രദേശവാസികൾ.

കൃഷിയിടങ്ങളിലെ സസ്യലതാദികൾ വ്യാപകമായി നശിപ്പിക്കുന്നതിനാൽ കാർഷിക പ്രവർത്തനങ്ങളും പ്രതിസന്ധിയി ലായിരിക്കുകയാണ്. ഇതോടെയാണ് പരാതിയെ തുടർന്ന് വിപുലമായ യോഗം പഞ്ചായത്ത് വിളിച്ചു ചേർത്തിരിക്കുന്നത്. ആഫ്രിക്കൻ ഒച്ചിന്റെ ശല്യമനുഭവിക്കുന്ന മുഴുവൻ വീട്ടുകാരും യോഗത്തിനെത്തണമെന്ന് പഞ്ചായത്ത് അധികാരികൾ അഭ്യർത്ഥിച്ചു.

English Summary: African snail Kizhakke Chambad public meeting tomorrow at 3 PM.Finally panchayat action in Kurichikkara suffering due to African snail menace. In background of African snail menace spreading in Ward 6 12 of Pannyannur Panchayat panchayat will convene extensive meeting of natives. Meeting to be held tomorrow at 3 PM at Kurichikkara Sreenarayana Madam will be attended by Panchayat President S Snoya Agriculture Officer S Snoya other public representatives.

Snails multiplied and spread in houses and compounds causing great distress to natives. Residents are fed up with snails entering in groups even on walls of houses and interiors. As plants in farmlands are widely destroyed agricultural activities also in crisis. Following this panchayat has convened extensive meeting on complaint. Panchayat authorities requested all households suffering African snail menace to attend meeting.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390231/african-snail-menace-kizhakke-chambad-public-meeting-kurichikkara)