---
title: "ബെം​ഗളൂരുവിൽ പാലക്കാട് സ്വദേശിയായ യുവാവിനെ അടിച്ചു കൊന്നു ; കൊലപ്പെടുത്തിയത് പെൺസുഹൃത്തിന്റെ അച്ഛൻ"
english_title: "Bengaluru Malayali Youth Beaten To Death Palakkad Kiran Girlfriend Father Arrested Yelahanka"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390214/bengaluru-palakkad-youth-beaten-death-girlfriend-father-arrested"
published_at: "2026-11-04T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb1dcbba43d_bengaluru-palakkad-youth-beaten-death-girlfriend-father-arrested.jpg"
keywords: ["engaluru Murder Malayali Youth", "Palakkad Kiran Murder", "Yelahanka Murder", "Girlfriend Father Arrested", "Bengaluru Crime News"]
---

# ബെം​ഗളൂരുവിൽ പാലക്കാട് സ്വദേശിയായ യുവാവിനെ അടിച്ചു കൊന്നു ; കൊലപ്പെടുത്തിയത് പെൺസുഹൃത്തിന്റെ അച്ഛൻ

> **Lead Summary:** ബെം​ഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചു കൊന്നു. പാലക്കാട് തിരുവേഗപ്പുറം സ്വദേശി കിരണാണ് കൊല്ലപ്പെട്ടത്. പെൺസുഹൃത്തിന്റെ അച്ഛനാണ് കൊലപാതകം നടത്തിയത്. ബെം​ഗളൂരു യെലഹങ്കള്ളിയിൽ നിന്നാണ് വാർത്ത പുറത്തുവരുന്നത്.

## Article Content

ബെം​ഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചു കൊന്നു. പാലക്കാട് തിരുവേഗപ്പുറം സ്വദേശി കിരണാണ് കൊല്ലപ്പെട്ടത്. പെൺസുഹൃത്തിന്റെ അച്ഛനാണ് കൊലപാതകം നടത്തിയത്. ബെം​ഗളൂരു യെലഹങ്കള്ളിയിൽ നിന്നാണ് വാർത്ത പുറത്തുവരുന്നത്.

ഇന്നലെ രാത്രിയാണ് സംഭവം. പാലക്കാട് പട്ടാമ്പിക്കടുത്ത് തിരുവേ​ഗപ്പുറം സ്വദേശിയായ കിരൺ എന്ന 22കാരനാണ് കൊല്ലപ്പെട്ടത്. കിരണിന്റെ തൊഴിലുടമ കൂടിയായ ആനന്ദ് സംഭവത്തിൽ അറസ്റ്റിലായിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വർഷമായി ആനന്ദിന്റെ കമ്പനിയിലെ ജോലിക്കാരനായിരുന്നു കിരൺ. ആനന്ദിന്റെ മകളായ 19കാരിയുമായി കിരൺ അടുപ്പത്തിലായിരുന്നു. തുടർച്ചയായ അവധി വന്നതോടെ മൈസൂരിൽ പഠിക്കുന്ന ഈ കുട്ടി തിരിച്ചുവന്നു. ഇതിനിടെ ആനന്ദും ഭാര്യയും തമിഴ്നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി. ഇതിന് പിന്നാലെ കിരൺ വീട്ടിലെത്തുകയായിരുന്നു.

എന്നാൽ അപ്രതീക്ഷിതമായി വീട്ടിലേക്ക് തിരിച്ചെത്തിയ ആനന്ദ് മകൾക്കൊപ്പം ആനന്ദിനെ കണ്ടതോടെ പ്രകോപിതനാകുകയായിരുന്നു. മകളെ ബന്ധുവീട്ടിലേക്ക് മാറ്റിയ ശേഷം ബാറ്റുകൊണ്ടും പൈപ്പ് കൊണ്ടും കിരണിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

അടിവയറ്റിലുൾപ്പെടെ മർദനമേറ്റു. മർദനത്തെ തുടർന്ന് കിരൺ കുഴഞ്ഞുവീണു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് പൊലീസുകാരെ വിളിച്ചറിയിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

English Summary: Palakkad native youth beaten to death in Bengaluru killed by girlfriend father.Malayali youth beaten to death in Bengaluru. Kiran native of Thiruvegappura Palakkad was killed. Girlfriend father committed murder. News coming from Yelahanka Bengaluru.Incident happened last night. Kiran 22 native of Thiruvegappura near Pattambi Palakkad was killed. Anand who was also Kiran employer has been arrested in incident.Kiran was employee in Anand company for last two years. Kiran was in relationship with Anand daughter aged 19. With continuous holidays girl studying in Mysuru returned. Meanwhile Anand and wife left house saying going to Tamil Nadu. After this Kiran reached house.But Anand who unexpectedly returned home got provoked on seeing Kiran with daughter. After shifting daughter to relative house brutally attacked Kiran with bat and pipe.

Beaten including in abdomen. Kiran collapsed following beating. Though immediately taken to hospital death was confirmed. Hospital authorities called police. Body shifted to mortuary.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390214/bengaluru-palakkad-youth-beaten-death-girlfriend-father-arrested)