---
title: "കണ്ണപുരത്തിന്റെ ഉറക്കം കെടുത്തി  അർദ്ധരാത്രിയിൽ നഗ്നനായെത്തുന്ന  സാമൂഹികവിരുദ്ധന്റെ പരാക്രമം; ജനങ്ങൾ ഭീതിയിൽ"
english_title: "Naked Intruder Creates Panic Kannapuram Midnight Anti Social Element CCTV Footage Police Search"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390170/naked-intruder-panic-kannapuram-midnight-anti-social-cctv-police"
published_at: "2026-11-04T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aead31ae0c4c_naked-intruder-panic-kannapuram-midnight-anti-social-cctv-police.jpg"
keywords: ["Kannapuram Naked Intruder", "Midnight Intruder Kannur", "Kannapuram Police CCTV", "Antisocial Panic Kannapuram", "Kannapuram Yogashala Area Incident"]
---

# കണ്ണപുരത്തിന്റെ ഉറക്കം കെടുത്തി  അർദ്ധരാത്രിയിൽ നഗ്നനായെത്തുന്ന  സാമൂഹികവിരുദ്ധന്റെ പരാക്രമം; ജനങ്ങൾ ഭീതിയിൽ

> **Lead Summary:** പ്രദേശത്ത് അർദ്ധരാത്രികളിൽ നഗ്നനായെത്തി പരിഭ്രാന്തി സൃഷ്ടിക്കുന്ന സാമൂഹികവിരുദ്ധന്റെ ശല്യം രൂക്ഷമാകുന്നു. കണ്ണപുരം യോഗശാലയ്ക്കും കള്ളുഷാപ്പിനും ഇടയിലുള്ള ജനവാസ മേഖലകളിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാളുടെ അതിക്രമം തുടരുന്നത്.

## Article Content

പ്രദേശത്ത് അർദ്ധരാത്രികളിൽ നഗ്നനായെത്തി പരിഭ്രാന്തി സൃഷ്ടിക്കുന്ന സാമൂഹികവിരുദ്ധന്റെ ശല്യം രൂക്ഷമാകുന്നു. കണ്ണപുരം യോഗശാലയ്ക്കും കള്ളുഷാപ്പിനും ഇടയിലുള്ള ജനവാസ മേഖലകളിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാളുടെ അതിക്രമം തുടരുന്നത്.

അർദ്ധരാത്രിയോടെ വീട്ടുപരിസരങ്ങളിൽ അതിക്രമിച്ച് കയറുന്ന ഇയാൾ ജനലുകളിൽ ശക്തിയായി കൊട്ടി ശബ്ദമുണ്ടാക്കി വീട്ടുകാരെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. വസ്ത്രങ്ങളൊന്നുമില്ലാതെ പൂർണ്ണ നഗ്നനായാണ് ഇയാൾ വീടുകളിലേക്ക് എത്തുന്നത്. ശബ്ദം കേട്ട് നാട്ടുകാർ സംഘടിച്ചെത്തി പിടികൂടാൻ ശ്രമിച്ചെങ്കിലും, പ്രദേശത്തെ ഇടവഴികളെക്കുറിച്ച് കൃത്യമായ ധാരണയുള്ളതിനാൽ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രദേശത്തെ സിസിടിവി ക്യാമറകളിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മെലിഞ്ഞ് ഉയരമുള്ള ശരീരപ്രകൃതിയാണ് ഇയാൾക്കുള്ളത്. മുഖവും തലയും തുണികൊണ്ട് പൂർണ്ണമായി മൂടിക്കെട്ടിയ നിലയിലാണ് രാത്രികാല സഞ്ചാരം.

സിസിടിവി ദൃശ്യങ്ങളിലുള്ളയാളുടെ ശരീരപ്രകൃതിയോ നടപ്പുരീതിയോ കണ്ട് ആർക്കെങ്കിലും ഇയാളെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുകയാണെങ്കിൽ ഉടൻ തന്നെ കണ്ണപുരം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് നാട്ടുകാരും പോലീസും അഭ്യർത്ഥിച്ചു. പ്രദേശത്ത് രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

English Summary: In Kannapuram area nuisance of antisocial element arriving naked at midnight creating panic intensifies. His trespass continues for past few days in residential areas between Kannapuram Yogashala and toddy shop.

Around midnight he trespasses into house premises and creates noise by banging strongly on windows frightening residents. He arrives at houses completely naked without any clothes. Hearing noise locals gathered and tried to catch him but as he has clear idea about bylanes in area he escaped.

CCTV cameras in area captured his visuals. He has lean tall physique. Night travel with face and head fully covered and tied with cloth.

Locals and police requested that if anyone gets any clue about him by seeing body nature or walking style in CCTV visuals to immediately inform Kannapuram police station. Locals also demand to strengthen night police patrolling in area.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390170/naked-intruder-panic-kannapuram-midnight-anti-social-cctv-police)