---
title: "കല്ലാച്ചി ടൗണിൽ ചിതറിത്തെറിച്ച് 10,50,000രൂപ..; ബാങ്ക് ജീവനക്കാരൻ പ്രദീപന്റെയും, ഓട്ടോ ഡ്രൈവർ സുനീഷിന്റെയും  സത്യസന്ധതക്ക് പൊൻ തിളക്കം"
english_title: "Rs 10.5 Lakh Found Scattered Kallachi Town Honesty Bank Staff Pradeep Auto Driver Suneesh Nadapuram Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390154/10-lakh-scattered-kallachi-town-honesty-pradeep-suneesh-nadapuram-police"
published_at: "2026-11-04T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeac2dd03e4d_10-lakh-scattered-kallachi-town-honesty-pradeep-suneesh-nadapuram-police.jpg"
keywords: ["Kallachi 10 Lakh Found", "Nadapuram Honesty Story", "Kallachi Town Money Scattered", "Bank Staff Auto Driver Honesty", "Nadapuram Police Station Money Return"]
---

# കല്ലാച്ചി ടൗണിൽ ചിതറിത്തെറിച്ച് 10,50,000രൂപ..; ബാങ്ക് ജീവനക്കാരൻ പ്രദീപന്റെയും, ഓട്ടോ ഡ്രൈവർ സുനീഷിന്റെയും  സത്യസന്ധതക്ക് പൊൻ തിളക്കം

> **Lead Summary:** നാദാപുരം: നാദാപുരം കല്ലാച്ചി ടൗണിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി കളഞ്ഞു കിട്ടിയ പത്ത് ലക്ഷത്തിലേറെ രൂപ പോലിസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും , അത് യഥാർത്ഥ ഉടമയുടെ കൈകളിൽ എത്തിക്കുകയും ചെയ്ത നാദാപുരം സർവീസ് സഹകരണ ബേങ്ക് ജീവനക്കാരൻ പി.കെ പ്രദീപനും , കല്ലാച്ചിയിലെ ഓട്ടോറിക്ഷാ തൊഴിലാളിയായ തയ്യിൽ സുനീഷിനും അഭിനന്ദന പ്രവാഹം.

## Article Content

നാദാപുരം: നാദാപുരം കല്ലാച്ചി ടൗണിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി കളഞ്ഞു കിട്ടിയ പത്ത് ലക്ഷത്തിലേറെ രൂപ പോലിസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും , അത് യഥാർത്ഥ ഉടമയുടെ കൈകളിൽ എത്തിക്കുകയും ചെയ്ത നാദാപുരം സർവീസ് സഹകരണ ബേങ്ക് ജീവനക്കാരൻ പി.കെ പ്രദീപനും , കല്ലാച്ചിയിലെ ഓട്ടോറിക്ഷാ തൊഴിലാളിയായ തയ്യിൽ സുനീഷിനും അഭിനന്ദന പ്രവാഹം.

8 മണിയോടെയാണ് കല്ലാച്ചി സായാഹ്നശാഖയിലെ ജോലി കഴിഞ്ഞ് കല്ലാച്ചിയിൽ നിന്നും നാദാപുരത്തേക്ക് പോവുകയായിരുന്ന പി.കെ പ്രദീപനും , സുഹൃത്തായ തയ്യിൽ സുനീഷും കല്ലാച്ചി കൈരളി കോംപ്ലക്സിനു സമീപം മെയിൻ റോഡിൽ മധ്യഭാഗത്ത് പേപ്പറിൽ പൊതിഞ്ഞു കെട്ടിയ നോട്ടുകെട്ട്കൾ കെട്ട് പൊട്ടി റോഡിൽ ചിതറി കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.

മിനിറ്റിൽ നിരവധി വാഹനങ്ങൾ പോകുന്ന തിരക്കേറിയ റോഡിൽ ചിതറി കിടന്ന നോട്ടുകെട്ടുകൾ പെറുക്കിയെടുത്ത് ഇരുവരും നാദാപുരം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുക ആയിരുന്നു. പോലീസ് സ്റ്റേഷനിൽ നിന്ന് നോട്ടുകെട്ടുകൾ എണ്ണി തിട്ടപ്പെടുത്തിയതിനു ശേഷമാണ് 500 രൂപയുടെ 21 കെട്ടുകളിലായി പത്ത് ലക്ഷത്തി അമ്പതിനായിരം രൂപ യുണ്ടെന്ന് മനസിലാവുന്നത്. വാട്ട്സപ്പ്ഗ്രൂപ്പുകളിലും,സുഹൃത്തുക്കൾക്കു വഴിയും ഷെയർ ചെയ്യുകയായിരുന്നു. തുടർന്നാണ് ഉടമസ്ഥനെ കണ്ടെത്തുന്നതും തുക തിരിച്ചേല്പിക്കുന്നതും.

English Summary: Rs 10,50,000 scattered in Kallachi Town honesty of bank employee Pradeep and auto driver Suneesh shines.In Nadapuram Kallachi town last night more than ten lakh rupees found lost was handed over to police station and returned to real owner by Nadapuram Service Co-operative Bank employee PK Pradeepan and Kallachi auto rickshaw worker Thayyil Suneesh receiving huge appreciation.Around 8 pm after work at Kallachi evening branch PK Pradeepan and friend Thayyil Suneesh going from Kallachi to Nadapuram noticed bundles of notes wrapped in paper scattered on middle of main road near Kallachi Kairali Complex. On busy road where many vehicles pass per minute they collected scattered bundles and handed over to Nadapuram police station. At police station after counting bundles it was understood there were 21 bundles of Rs 500 totaling Rs 10,50,000. Shared through WhatsApp groups and friends. Then owner was found and amount returned.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390154/10-lakh-scattered-kallachi-town-honesty-pradeep-suneesh-nadapuram-police)