---
title: "പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റും കളിയെഴുത്തുകാരനുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു"
english_title: "Famous Football Journalist Bhasi Malapparamba Passes Away Kozhikode 8 World Cups Reported"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390139/football-journalist-bhasi-malaparamba-passes-away-kozhikode-world-cup-reporter"
published_at: "2026-11-04T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeab6d19d2a0_football-journalist-bhasi-malaparamba-passes-away-kozhikode-world-cup-reporter.jpg"
keywords: ["Bhasi Malapparamba Death", "Football Journalist Kerala", "Kozhikode Football Writer Obituary", "World Cup Reporter Bhasi", "Jogo Bonito Book"]
---

# പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റും കളിയെഴുത്തുകാരനുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു

> **Lead Summary:** പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റും കളിയെഴുത്തുകാരനുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു. മലാപ്പറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. എട്ട് ലോക്കപ്പ് ഫുട്ബോൾ മത്സരങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്തു.1982 മുതൽ 2014 ലെ ബ്രസീൽ ലോകകപ്പ് ഉൾപ്പെടെ റിപ്പോർട്ട് ചെയ്തു. പിഡബ്ല്യുഡിയിൽ സിവിൽ എഞ്ചിനിയറായിരുന്നു. മറഡോണയുടെ ദൈവത്തിൻ്റെ കൈ ഗോൾ, 2006 ലോകകപ്പിൽ സിദാൻ മറ്റരാസിയെ തലകൊണ്ട് ഇടിച്ച സംഭവം എന്നിവ നേരിൽ കണ്ട് റിപ്പോർട്ട് ചെയ്തു.

## Article Content

പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റും കളിയെഴുത്തുകാരനുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു. മലാപ്പറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. എട്ട് ലോക്കപ്പ് ഫുട്ബോൾ മത്സരങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്തു.1982 മുതൽ 2014 ലെ ബ്രസീൽ ലോകകപ്പ് ഉൾപ്പെടെ റിപ്പോർട്ട് ചെയ്തു. പിഡബ്ല്യുഡിയിൽ സിവിൽ എഞ്ചിനിയറായിരുന്നു. മറഡോണയുടെ ദൈവത്തിൻ്റെ കൈ ഗോൾ, 2006 ലോകകപ്പിൽ സിദാൻ മറ്റരാസിയെ തലകൊണ്ട് ഇടിച്ച സംഭവം എന്നിവ നേരിൽ കണ്ട് റിപ്പോർട്ട് ചെയ്തു.

കോഴിക്കോട്ടെ പ്രാദേശിക ഫുട്ബോളിൽ ഒരു കാലത്ത് മികച്ച താരമായിരുന്നു. യങ്ങ് ചാലഞ്ചേഴ്സ് ക്ലബ് ക്യാപ്റ്റൻ ആയിരുന്നു. കോഴിക്കോട്ടെ പ്രശസ്തമായ നാഗ്ജി ഫുട്ബോൾ ടൂർണ്ണമെൻ്റിൽ നിരവധി തവണ കളിച്ചിട്ടുണ്ട്. പെലെയെ നേരിൽക്കാണാനും സംസാരിക്കാനും കഴിഞ്ഞു. അദ്ദേഹം നൽകിയ ഓട്ടോഗ്രാഫും ഭാസി മലപ്പറമ്പിൻ്റെ കൈവശമുണ്ട്.

പ്രശസ്ത ഫുട്ബോൾ താരങ്ങളായ ബോബി മൂർ, ബോബി ചാർട്ടൺ, പീറ്റർ ഷിൽട്ടൺ തുടങ്ങിയവരുടെ അഭിമുഖം നടത്തി. ജോഗോ ബോണീറ്റ, മനസുകൾ സാഗരങ്ങൾ, എന്നീ പുസ്തകങ്ങൾ എഴുതി. 1972ൽ പുറത്തിറങ്ങിയ ഫുട്മ്പോൾ ചാമ്പ്യൻ എന്ന സിനിമയിൽ അഭിനയിച്ചു. സംസ്കാരം വൈകിട്ട് ആറിന് മാവൂർ റോഡ് ശ്മശാനത്തിൽ.

English Summary: Kozhikode Famous football journalist and writer Bhasi Malapparamba 86 passed away. Death at home in Malapparamba. He directly reported 8 World Cup football matches.

Reported from 1982 to 2014 Brazil World Cup. Was civil engineer in PWD.

Witnessed and reported Maradona's Hand of God goal and Zidane headbutt on Materazzi in 2006 World Cup. Was once a brilliant player in Kozhikode local football.

Was Young Challengers Club captain. Played many times in Kozhikode famous Nagji Football Tournament. Met Pele in person and talked to him. He also has autograph given by Pele.

Interviewed famous football stars like Bobby Moore Bobby Charlton Peter Shilton etc. Wrote books Jogo Bonita and Manasugal Sagarangal. Acted in 1972 released film Football Champion. Cremation at 6 pm at Mavoor Road crematorium.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390139/football-journalist-bhasi-malaparamba-passes-away-kozhikode-world-cup-reporter)