---
title: "ചമ്പാടിന് പിന്നാലെ മാക്കൂൽ പീടികയിലും മോഷ്ടാവിന്റെ വിളയാട്ടം ; രാത്രിയിൽ  വ്യാപാരിയെ അക്രമിച്ച് രക്ഷപ്പെട്ട പ്രതിക്ക് പിന്നാലെ നാട്ടുകാരും, പാനൂർ  പൊലീസും"
english_title: "Thief On Prowl After Chambad Now In Makkoolpeedika Mokeri Attack On Merchant Panur Police CCTV Investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390109/thief-attack-merchant-makkoolpeedika-mokeri-after-chambad-panur-police-cctv"
published_at: "2026-11-03T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aea1752cfba7_thief-attack-merchant-makkoolpeedika-mokeri-after-chambad-panur-police-cctv.jpg"
keywords: ["Makkoolpeedika Theft Attempt", "Chambad Mokeri Thief", "Panur Police Investigation", "Merchant Attack Makkoolpeedika", "CCTV Theft Kannur", "Chambad Theft Case"]
---

# ചമ്പാടിന് പിന്നാലെ മാക്കൂൽ പീടികയിലും മോഷ്ടാവിന്റെ വിളയാട്ടം ; രാത്രിയിൽ  വ്യാപാരിയെ അക്രമിച്ച് രക്ഷപ്പെട്ട പ്രതിക്ക് പിന്നാലെ നാട്ടുകാരും, പാനൂർ  പൊലീസും

> **Lead Summary:** പാനൂർ: ചമ്പാടിന് പിന്നാലെ മൊകേരി മാക്കൂൽപീടികയിലും മോഷ്ടാവിൻ്റെ വിളയാട്ടം .മോഷണം നടത്താൻ എത്തിയതെന്ന് കരുതുന്നയാൾ രാത്രി കട പൂട്ടി പോവുകയായിരുന്ന വ്യാപാരിയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ ഇയാൾ വ്യാപാരിയെ അക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

## Article Content

പാനൂർ: ചമ്പാടിന് പിന്നാലെ മൊകേരി മാക്കൂൽപീടികയിലും മോഷ്ടാവിൻ്റെ വിളയാട്ടം .മോഷണം നടത്താൻ എത്തിയതെന്ന് കരുതുന്നയാൾ രാത്രി കട പൂട്ടി പോവുകയായിരുന്ന വ്യാപാരിയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ ഇയാൾ വ്യാപാരിയെ അക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

ശബ്ദം കേട്ട് നാട്ടുകാർ എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷപെട്ടയാളുടെ സി.സി ടി വി ദൃശ്യങ്ങൾ കണ്ടത്തി അന്വേഷിക്കുകയാണ് നാട്ടുകാരും ഒപ്പം പൊലീസും.

കഴിഞ്ഞ ദിവസം മാക്കൂൽപീടിക ജുമാ മസ്ജിദ് മഖാമിൻ്റെ പൂട്ട് തകർത്ത് ഭണ്ഡാരത്തിൽ നിന്നും പണം മോഷണം നടത്തിയിരുന്നു. ഇതേ ദിവസം തന്നെ വള്ളങ്ങാട് പെട്രോൾ പമ്പിന് സമീപം ചായക്കടയുടെ ഷട്ടർ തകർക്കാൻ ശ്രമിക്കുന്ന മോഷ്ടാവിൻ്റെ ദൃശ്യം CCTV യിൽ പതിഞ്ഞിരുന്നു. ഇതേ മോഷ്ടാവെന്ന് സംശയിക്കുന്നയാളാണ് രാത്രി മാക്കൂൽപീടികയിൽ നിന്നും കടപൂട്ടി വീട്ടിലേക്ക് മടങ്ങുകയായിരുന്ന തങ്ങൾപീടികയിലെ വലിയപറമ്പത്ത് ഹമീദിന്റെ ശ്രദ്ധയിൽ പെട്ടത്.

വലിയ കല്ല് ഉപയോഗിച്ച് അക്രമിക്കാൻ ശ്രമിക്കുന്നതിനിടെ ഹമീദ് തെന്നിമാറിയതിനാൽ അഭ്തുതകരമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മോഷ്ടാവ് സമീപത്തെ പറമ്പിലേക്ക് ഒടിമറയുകയായിരുന്നു. ഉടനെ പാനൂർ പോലീസ് സ്ഥലത്തെത്തി പോലീസും നാട്ടുകാരും ചേർന്ന് പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

എന്നാൽ മാക്കൂൽപീടിക യു.പിസ്കൂളിന്സമീപത്തെ ഒരുവീട്ടിന് മുറ്റത്ത് ഒന്നരമണിക്കൂറോളം ചിലവഴിച്ചതായി CCTV ദൃശ്യത്തിൽ പതിഞ്ഞിട്ടുണ്ട്. സമീപ പ്രദേശത്തെ ക്യാമറകൾ നിരീക്ഷിച്ച് അന്വേഷണം ശക്തമാക്കിയതായി പാനൂർ പോലീസ് അറിയിച്ചു.

ചമ്പാട് അരയാക്കൂലും രണ്ട് ദിവസം മുമ്പ് മോഷണം നടന്നിരുന്നു. വീടുപൂട്ടി വീട്ടമ്മ പുറത്ത് പോയ സമയത്തും, ചോതാവൂർ ഹയർ സെക്കന്ററി കാന്റീനിലുമാണ് വിചിത്രമായ മോഷണം നടന്നത്. ഈ പരാതികളിലും പൊലീസ് അന്വേഷണം നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390109/thief-attack-merchant-makkoolpeedika-mokeri-after-chambad-panur-police-cctv)