---
title: "കണ്ണൂരിൽ  വിദേശ ജോലി വിസ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചു; അഞ്ചു പേർക്കെതിരെ കേസ്"
english_title: "Job Visa Fraud Case Five Booked Sreekandapuram Dubai Millennium Advisory Document Officer Service Court Direction"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390099/job-visa-fraud-case-five-booked-sreekandapuram-dubai-millennium-advisory-document-officer-service-court-direction"
published_at: "2026-11-03T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aea0c25d75be_job-visa-fraud-five-booked-sreekandapuram-dubai-millennium-advisory-court-direction.jpg"
keywords: ["Sreekandapuram Visa Fraud", "Job Visa Cheating Case Kannur", "Dubai Millennium Advisory Case", "Court Direction Case Sreekandapuram", "Visa Fraud 3 Lakh"]
---

# കണ്ണൂരിൽ  വിദേശ ജോലി വിസ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചു; അഞ്ചു പേർക്കെതിരെ കേസ്

> **Lead Summary:** വിദേശത്തേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം അഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

വിദേശത്തേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം അഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്തു.

ശ്രീകണ്ഠാപുരം കോട്ടൂരിലെ എം. രഘുനാഥന്റെ പരാതിയിലാണ് ദുബായ് മില്ലേനിയം അഡ്വസൈറി ഡോക്യുമെന്റ് ഓഫീസർ സർവീസിലെ അലക്സ്, ഷെറിൻ, മിഥുൻ, അനശ്വര, കുസുമം ശർമ്മ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.

2025 ജനുവരി 25 നും ഡിസംബർ 8 നും മിടയിലുള്ള ദിവസങ്ങളിൽ പരാതിക്കാരന്റെ മകൾക്കും ഭർത്താവിനും വിദേശത്ത് ജോലിക്കുള്ള വിസ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികൾ മകളിൽ നിന്നും പല തവണകളായി 3,36,387 രൂപ കൈപ്പറ്റിയ ശേഷം വിസയോ കൈപ്പറ്റിയ പണമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

English Summary: On complaint of cheating by taking money promising job visa abroad police registered case against five people as per court direction. Case registered based on complaint of M Raghunathan of Kottoor Sreekandapuram against Alex Sherin Mithun Anashwara Kusumam Sharma of Dubai Millennium Advisory Document Officer Service. Complaint says that between January 25 2025 and December 8 accused convinced that they would give job visa abroad for complainant's daughter and husband and collected Rs 3,36,387 in several installments from daughter and then cheated without giving visa or returning money.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390099/job-visa-fraud-case-five-booked-sreekandapuram-dubai-millennium-advisory-document-officer-service-court-direction)