---
title: "പുതുച്ചേരിയിൽ നിന്ന് കൊച്ചി, കണ്ണൂർ ഉൾപ്പെടെ നാല് നഗരങ്ങളിലേക്ക് വിമാനസർവീസ് വരുന്നു"
english_title: "Puducherry To Kochi Kannur Rajahmundry Tirupati Flight Service UDAN Scheme N Rangasamy"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/390028/puducherry-to-kochi-kannur-rajahmundry-tirupati-flight-service-udan"
published_at: "2026-11-03T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae988a257123_Untitled-3_copy.jpg"
keywords: ["Puducherry Flight Service", "Kochi Kannur Flights UDAN", "Puducherry Airport New Routes", "Rajahmundry Tirupati Flights", "N Rangasamy Puducherry"]
---

# പുതുച്ചേരിയിൽ നിന്ന് കൊച്ചി, കണ്ണൂർ ഉൾപ്പെടെ നാല് നഗരങ്ങളിലേക്ക് വിമാനസർവീസ് വരുന്നു

> **Lead Summary:** കേന്ദ്രസർക്കാരിന്റെ പ്രാദേശിക വ്യോമയാന പദ്ധതിയായ ഉഡാന്റെ പുതുക്കിയ പദ്ധതിയുടെ ഭാഗമായി പുതുച്ചേരിയിൽ നിന്ന് കേരളത്തിലെയും ആന്ധ്രാപ്രദേശിലെയും നാല് നഗരങ്ങളിലേക്ക് വിമാനസർവീസ് ആരംഭിക്കാൻ നീക്കം. കൊച്ചി, കണ്ണൂർ, രാജമുണ്ട്രി, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് സർവീസ് പരിഗണിക്കുന്നത്.

## Article Content

കേന്ദ്രസർക്കാരിന്റെ പ്രാദേശിക വ്യോമയാന പദ്ധതിയായ ഉഡാന്റെ പുതുക്കിയ പദ്ധതിയുടെ ഭാഗമായി പുതുച്ചേരിയിൽ നിന്ന് കേരളത്തിലെയും ആന്ധ്രാപ്രദേശിലെയും നാല് നഗരങ്ങളിലേക്ക് വിമാനസർവീസ് ആരംഭിക്കാൻ നീക്കം. കൊച്ചി, കണ്ണൂർ, രാജമുണ്ട്രി, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് സർവീസ് പരിഗണിക്കുന്നത്.

പുതുച്ചേരി വിമോചന ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി എൻ. രംഗസാമി പുതിയ വിമാനസർവീസുകൾ ആരംഭിക്കുന്ന കാര്യം അറിയിച്ചത്. പുതുച്ചേരി വിമാനത്താവളത്തിൽനിന്ന് കൂടുതൽ നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഉഡാൻ പദ്ധതിയുടെ ഭാഗമായി കേന്ദ്ര വ്യോമയാന മന്ത്രാലയം, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, പുതുച്ചേരി സർക്കാർ എന്നിവർ തമ്മിൽ 2026 സെപ്റ്റംബറിൽ ത്രികക്ഷി കരാറിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ തുടർനടപടികളുടെ ഭാഗമായാണ് പുതിയ നഗരങ്ങളിലേക്കുള്ള വിമാനസർവീസുകൾക്കുള്ള നീക്കം.

പുതിയ സർവീസുകൾ യാഥാർഥ്യമാകുന്നതോടെ കേരളത്തിലേക്കും ആന്ധ്രാപ്രദേശിലേക്കുമുള്ള യാത്ര കൂടുതൽ എളുപ്പമാകും. വിനോദസഞ്ചാരം, വ്യാപാരം, വാണിജ്യം തുടങ്ങിയ മേഖലകൾക്കും ഇത് ഗുണകരമാകുമെന്നാണ് പ്രതീക്ഷ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/390028/puducherry-to-kochi-kannur-rajahmundry-tirupati-flight-service-udan)