---
title: "പണ്ഠിത ശ്രേഷ്ഠന് വിട ; കാരന്തൂര്‍ മർക്കസ് പ്രസിഡന്‍റ് അലി ബാഫഖി തങ്ങൾ അന്തരിച്ചു"
english_title: "Ali Bafaqi Thangal Passes Away Karanthur Markaz President Samastha AP Vice President 88"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389981/ali-bafaqi-thangal-karanthur-markaz-president-passes-away-88"
published_at: "2026-11-03T07:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9457cb195e_ali-bafaqi-thangal-karanthur-markaz-president-passes-away-88.jpg"
keywords: ["Ali Bafaqi Thangal Death", "Karanthur Markaz President", "Samastha AP Vice President", "Markaz Institutions", "Syed Ali Bafaqi Thangal"]
---

# പണ്ഠിത ശ്രേഷ്ഠന് വിട ; കാരന്തൂര്‍ മർക്കസ് പ്രസിഡന്‍റ് അലി ബാഫഖി തങ്ങൾ അന്തരിച്ചു

> **Lead Summary:** സമസ്ത എപി വിഭാഗം വൈസ് പ്രസിഡന്റും കാരന്തൂര്‍ മർക്കസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു. 88 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

## Article Content

സമസ്ത എപി വിഭാഗം വൈസ് പ്രസിഡന്റും കാരന്തൂര്‍ മർക്കസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു. 88 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

നിരവധി മഹല്ലുകളുടെ ഖാളിയായിരുന്നു. സയ്യിദ് അഹ്മദ് ബാഫഖിയുടെയും സയ്യിദത്ത് നഫീസ ബീവിയുടെയും മകനായി 1938ൽ കൊയിലാണ്ടിയിലായിരുന്നു ജനനം. കൊയിലാണ്ടി മുബാറക് റോഡിൽ വലിയകത്ത് ബംഗ്ലാവിലാണ് താമസം.1978 മുതൽ സംഘടനാ രംഗത്ത് സജീവമായിരുന്നു.

എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ട്രഷറർ, ജാമിഅഃ നൂരിയ്യ പൂർവ വിദ്യാർഥി കൂട്ടായ്മയായ ഫൈസീസിന്റെ പ്രസിഡന്റ് പദവി എന്നിവയൊക്കെ വഹിച്ചിട്ടുണ്ട്. തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം, കോഴിക്കോട് വലിയങ്ങാടി പാണ്ടികശാല, കൊയിലാണ്ടി, പരപ്പനങ്ങാടി പനയത്തിൽ, ജാമിഅഃ നൂരിയ്യ പട്ടിക്കാട് എന്നിവിടങ്ങളിലായിരുന്നു പഠനം.

അലി ബാഫഖി തങ്ങളുടെ വിയോഗത്തിൽ കൃഷിമന്ത്രി ടി. സിദ്ദീഖ് അനുശോചിച്ചു. സൗമ്യതയും ലാളിത്യവും ജീവിതത്തിലുടനീളം മുറുകെപ്പിടിച്ച പണ്ഡിതനായിരുന്നു അലി ബാഫഖി തങ്ങളെന്ന് സിദ്ദിഖ് പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉപാധ്യക്ഷനും മർക്കസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ സമുദായിക രംഗത്ത് നൽകിയ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു

English Summary: Farewell to great scholar Karanthur Markaz President Ali Bafaqi Thangal passes away. Samastha AP faction vice president and Karanthur Markaz president Sayyid Ali Bafaqi Thangal passed away. He was 88 years old. He died while undergoing treatment at private hospital in Kozhikode. He was Qazi of many mahals. He was born in 1938 in Koyilandy as son of Sayyid Ahmed Bafaqi and Sayyidath Nafeesa Beevi. He resides at Valiyakath Bungalow on Mubarak Road Koyilandy. He has been active in organizational field since 1978. He held positions of SYS state vice president Samastha Kerala Islam Matha Vidyabhyasa Board treasurer president of Faisi former students association of Jamiath Nooriay. He studied at Thaliparamba Quwwathul Islam Kozhikode Valiyangadi Pandikashala Koyilandy Parappanangadi Panayathil Jamiath Nooriay Pattikad. Agriculture Minister T Siddique condoled demise of Ali Bafaqi Thangal. Siddique said Ali Bafaqi Thangal was scholar who held simplicity and humility throughout life. He said contributions of Sayyid Ali Bafaqi Thangal vice president of Samastha Kerala Jamiyyathul Ulama and president of Markaz institutions in community field will always be remembered.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389981/ali-bafaqi-thangal-karanthur-markaz-president-passes-away-88)