---
title: "പ്രിയദർശിനി പദ്ധതി ; സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് സമരം*"
english_title: "Priyadarshini Scheme Kerala Private Bus Strike From Tomorrow Six Organizations Joint Committee"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389934/priyadarshini-scheme-kerala-private-bus-strike-tomorrow-six-organizations"
published_at: "2026-11-02T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae875a17d7a3_kerala-private-bus-strike-priyadarshini-scheme.jpg"
keywords: ["Priyadarshini Scheme Private Bus Strike", "Kerala Private Bus Owners Strike Tomorrow", "Joint Strike Committee Six Organizations", "Kerala Transport Minister Talks"]
---

# പ്രിയദർശിനി പദ്ധതി ; സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് സമരം*

> **Lead Summary:** സംസ്ഥാനത്ത് പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ മുതൽ ആരംഭിക്കും. ബസുടമകളുടെ ആറ് പ്രധാന സംഘടനകൾ ഉൾപ്പെടുന്ന സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്.

## Article Content

സംസ്ഥാനത്ത് പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ മുതൽ ആരംഭിക്കും. ബസുടമകളുടെ ആറ് പ്രധാന സംഘടനകൾ ഉൾപ്പെടുന്ന സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്.

പ്രിയദർശിനി പദ്ധതി പ്രാബല്യത്തിൽ വന്നതോടെ സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്നും ഉടമകൾ കടക്കെണിയിലേക്ക് കൂപ്പുകുത്തുകയാണെന്നുമാണ് സമരസമിതി വ്യക്തമാക്കുന്നത്. സൗജന്യ യാത്രാ ആനുകൂല്യം സ്വകാര്യ ബസുകളിലെ സ്ത്രീകൾക്കും ബാധകമാക്കണമെന്നും ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം.

അതിനിടെ പണിമുടക്ക് ഒഴിവാക്കാനായി ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് നിർണായക ചർച്ച നടക്കുമെന്നറിയുന്നു. പണിമുടക്ക് സംബന്ധിച്ച് ഈ മാസം 16 ന് സർക്കാറിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അനുകൂല നിലപാട് ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശക്തമായ സമരത്തിലേക്ക് നീങ്ങുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ കേരള പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ കേരള ബസ് ഓപറേറ്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകളാണ് സമരത്തിന് മുന്നിലുള്ളത്.

English Summary: Priyadarshini scheme Private bus strike in state from tomorrow. Indefinite strike announced by private bus owners against Priyadarshini scheme will begin from tomorrow in state. Joint strike committee comprising six major organizations of bus owners has called for strike. Strike committee says private bus sector is in severe financial crisis since Priyadarshini scheme came into effect and owners are falling into debt trap. Their main demand is that free travel benefit should be applicable to women in private buses also and government should bear financial burden arising from it. Meanwhile it is learned that crucial discussion under leadership of Transport Minister will be held today to avoid strike. Office bearers informed that strong strike is being pursued as no favorable stand was taken even though notice was given to government on 16th of this month regarding strike. Organizations leading strike are Kerala Bus Transport Association All Kerala Bus Operators Forum All Kerala Bus Operators Organisation Kerala Private Bus Operators Association Kerala Bus Operators Coordination Committee etc.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389934/priyadarshini-scheme-kerala-private-bus-strike-tomorrow-six-organizations)