---
title: "കരിപ്പൂരിൽ സ്വർണക്കടത്തും കവർച്ചാ ശ്രമവും; നാല് പേർ അറസ്റ്റിൽ"
english_title: "Karipur Gold Smuggling Robbery Attempt Four Arrested 823 Gram Gold Seized Bahrain Passenger Abhirami"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389925/karipur-gold-smuggling-robbery-attempt-four-arrested-823-gram-gold-seized-bahrain-passenger-abhirami"
published_at: "2026-11-02T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae882632cffa_karipur-gold-smuggling-robbery-attempt-four-arrested.jpg"
keywords: ["Karipur Gold Smuggling", "Karipur Police Arrest", "823 Gram Gold Seized", "Bahrain Gold Smuggling Abhirami", "Gold Robbery Attempt Karipur Airport"]
---

# കരിപ്പൂരിൽ സ്വർണക്കടത്തും കവർച്ചാ ശ്രമവും; നാല് പേർ അറസ്റ്റിൽ

> **Lead Summary:** സ്വർണക്കടത്തും സ്വർണം കവർച്ച ചെയ്യാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് നാല് പേരെ കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

## Article Content

സ്വർണക്കടത്തും സ്വർണം കവർച്ച ചെയ്യാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് നാല് പേരെ കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ബഹ്റൈനിൽ നിന്നെത്തിയ ഇടുക്കി സ്വദേശിനി അഭിരാമിയിൽ നിന്നാണ് 823 ഗ്രാം സ്വർണം പോലീസ് പിടികൂടിയത്. അഭിരാമിയെ കൊണ്ടുപോകാനായി വിമാനത്താവളത്തിലെത്തിയ മൂവാറ്റുപുഴ സ്വദേശിയെയും പോലീസ് പിടികൂടി.

സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച കവർച്ചാസംഘത്തിലെ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാടകീയ നീക്കങ്ങളിലൂടെ സാഹസികമായാണ് നാലുപേരെയും പോലീസ് പിടികൂടിയത്.സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

English Summary: Four people arrested by Karipur police in connection with gold smuggling and attempt to rob gold. Dramatic incidents took place early morning today. 823 grams of gold was seized by police from Abhirami native of Idukki who arrived from Bahrain. Native of Muvattupuzha who arrived at airport to pick up Abhirami was also caught by police. Two people from robbery gang who tried to snatch gold were also arrested by police. Police caught all four through dramatic moves adventurously. Further investigation in incident is going on.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389925/karipur-gold-smuggling-robbery-attempt-four-arrested-823-gram-gold-seized-bahrain-passenger-abhirami)