---
title: "പോക്സോ കേസിൽ കാഞ്ഞങ്ങാട് ഡോക്ടർക്ക് 47 വർഷം തടവും പിഴയും"
english_title: "POCSO Case Kanhangad Doctor P Krishnan 78 Gets 47 Years Rigorous Imprisonment Fine Hosdurg Court"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389907/pocso-case-kanhangad-doctor-p-krishnan-78-gets-47-years-jail-fine"
published_at: "2026-11-02T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae85e82d0fa3_pocso-case-kanhangad-doctor-p-krishnan-78-gets.jpg"
keywords: ["POCSO Case Kanhangad Doctor", "P Krishnan 78 Pediatrician", "Hosdurg Fast Track POCSO Court", "47 Years Rigorous Imprisonment", "Bekal Police Case 2020"]
---

# പോക്സോ കേസിൽ കാഞ്ഞങ്ങാട് ഡോക്ടർക്ക് 47 വർഷം തടവും പിഴയും

> **Lead Summary:** പ്രായപൂർത്തി യാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ശിശുരോഗവിദഗ്‌ധൻ കാഞ്ഞങ്ങാട്ടെ പി. കൃഷ്ണനെ 47 വർഷം കഠിനതടവിന് ശിക്ഷിച്ചു. ഒന്നേകാൽലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ഒന്നരവർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും ഹൊസ്‌ദുർഗ് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ഡി പി.എം. സുരേഷ് വിധിച്ചു.

## Article Content

പ്രായപൂർത്തി യാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ശിശുരോഗവിദഗ്‌ധൻ കാഞ്ഞങ്ങാട്ടെ പി. കൃഷ്ണനെ 47 വർഷം കഠിനതടവിന് ശിക്ഷിച്ചു. ഒന്നേകാൽലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ഒന്നരവർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും ഹൊസ്‌ദുർഗ് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ഡി പി.എം. സുരേഷ് വിധിച്ചു.

2020 ജൂൺ 25-നാണ് കേസി നാസ്പദമായ സംഭവം. പെരിയയി ലെ ക്ലിനിക്കിൽ പരിശോധനക്കെത്തിയ 16 വയസ്സുകാരിയെ ഉപദ്ര വിച്ചുവെന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാനിയമം 376(3) പ്രകാരം 20 വർഷവും പോക്സോ നിയമ ത്തിലെ ഒന്നിലേറെ വകുപ്പുകൾ ഉൾപ്പെടുത്തി 27 വർഷവുമാണ് ശിക്ഷ. കേസ് നടക്കുന്ന കാലയളവിൽ ജാമ്യത്തിലായിരുന്നു ഇദ്ദേ ഹം. കോടതി വിധിക്കുശേഷം ഡോക്ടറെ കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിലേക്കു മാറ്റി. ബേക്കൽ പോലീസാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എം. ഗംഗാധരൻ ഹാജരായി.

English Summary: 47 years jail and fine for Kanhangad doctor in POCSO case. Pediatrician P Krishnan 78 from Kanhangad was sentenced to 47 years rigorous imprisonment for sexually assaulting minor girl. He has to pay fine of one and quarter lakh rupees also. If fine not paid he has to undergo one and half years more rigorous imprisonment, Hosdurg fast track special POCSO court Judge PM Suresh pronounced. Incident that led to case was on June 25 2020. Case is that he assaulted 16 year old girl who came for checkup at clinic at Periya. 20 years under Indian Penal Code 376(3) and 27 years including more than one sections of POCSO Act is punishment. He was on bail during case period. After court verdict doctor was shifted to Kanhangad District Jail. Bekal police investigated case and submitted chargesheet. Special Public Prosecutor Adv M Gangadharan appeared for prosecution.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389907/pocso-case-kanhangad-doctor-p-krishnan-78-gets-47-years-jail-fine)