---
title: "പി പി ദിവ്യക്കെതിരായ അന്വേഷണം തുടങ്ങി  വിജിലൻസ് ; രേഖകൾ പിടിച്ചെടുത്തു"
english_title: "Vigilance Seizes Files From Kannur District Panchayat PP Divya Probe Carton India Alliance 12 Crore Projects"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389900/vigilance-seizes-files-kannur-district-panchayat-pp-divya-carton-india-probe"
published_at: "2026-11-02T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae856ae53550_vigilance-seizes-files-kannur-district-panchayat-pp-divya-carton-india-probe.jpg"
keywords: ["Kannur Central Jail Drugs", "Jail Gate Checking Seizure", "Prisoner Siddique Case", "Oil Bottle Suspected Drugs", "Kannur Jail Contraband"]
---

# പി പി ദിവ്യക്കെതിരായ അന്വേഷണം തുടങ്ങി  വിജിലൻസ് ; രേഖകൾ പിടിച്ചെടുത്തു

> **Lead Summary:** കണ്ണൂർ: പി പി ദിവ്യക്കെതിരായ അന്വേഷണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിൽ നിന്ന് രേഖകൾ പിടിച്ചെടുത്ത് വിജിലൻസ്. കാർട്ടൺ ഇന്ത്യ അലയൻസ് ലിമിറ്റഡ് കമ്പനി ഏറ്റെടുത്ത് നടത്തിയ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകളാണ് പിടിച്ചെടുത്തത്.

## Article Content

കണ്ണൂർ: പി പി ദിവ്യക്കെതിരായ അന്വേഷണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിൽ നിന്ന് രേഖകൾ പിടിച്ചെടുത്ത് വിജിലൻസ്. കാർട്ടൺ ഇന്ത്യ അലയൻസ് ലിമിറ്റഡ് കമ്പനി ഏറ്റെടുത്ത് നടത്തിയ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകളാണ് പിടിച്ചെടുത്തത്.

കാർട്ടൺ ഇന്ത്യക്ക് കരാറുകൾ നൽകിയതിൽ ക്രമക്കേടുണ്ടെന്ന കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.

പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 12 കോടി രൂപയുടെ പദ്ധതികൾ കാർട്ടൺ കമ്പനിക്ക് നൽകിയതായും, ഇതിൽ ക്രമക്കേടുണ്ടെന്നുമായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ട രേഖകളാണ് വിജിലൻസ് ശേഖരിച്ചത്. കരാർ സംബന്ധിച്ച രേഖകളും കസ്റ്റഡിയിലെടുത്തതായാണ് സൂചന.

English Summary: Contraband again seized in Kannur Central Jail. Oil bottle suspected to be contraband found hidden inside underwear of prisoner. Case registered against prisoner Siddique. Bottle was found in checking conducted by officials at jail gate. Police informed that seized item will be sent for examination.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389900/vigilance-seizes-files-kannur-district-panchayat-pp-divya-carton-india-probe)