---
title: "ശതാബ്ദിയുടെ നിറവിലെത്തിയ കടവത്തൂർ വെസ്റ്റ് യുപി സ്കൂളിൽ   പൂർവ്വ വിദ്യാർഥികളുടെ  അപൂർവ്വ സംഗമം"
english_title: "Kadavathur West UP School Centenary 1978-79 Batch Alumni Meet Rare Gathering"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/389851/kadavathur-west-up-school-centenary-1978-79-batch-alumni-meet"
published_at: "2026-11-02T10:50:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae81e0f6aa58_kadavathur-west-up-school-centenary-1978-79-batch-alumni-meet.jpg"
keywords: ["Kadavathur West UP School", "Centenary Celebration", "1978-79 Batch Alumni Meet", "Tripangottur Panchayat", "Former Students Gathering"]
---

# ശതാബ്ദിയുടെ നിറവിലെത്തിയ കടവത്തൂർ വെസ്റ്റ് യുപി സ്കൂളിൽ   പൂർവ്വ വിദ്യാർഥികളുടെ  അപൂർവ്വ സംഗമം

> **Lead Summary:** കടവത്തൂർ: ശതാബ്ദി ആഘോഷിക്കുന്ന കടവത്തൂർ വെസ്റ്റ് യു. പി. സ്‌കൂളിലെ 1978 - 79 ബേച്ചിലെ പൂർവ്വ വിദ്യാർഥികൾ ഒത്ത് കൂടിയത് വേറിട്ടൊരനുഭവായി. അര നൂറ്റാണ്ട് മുമ്പ് ഒന്നിച്ച് പഠിച്ചവർ ഒരേ വിദ്യാലയത്തിൽ വീണ്ടും ഒത്ത് ചേരുന്നത് അപൂർവ്വമാണ്. എല്ലാവരും അറുപത് വയസ്സ് എത്തിയവരായിരുന്നു. പ്രായത്തിൻ്റെ അവശതകൾ മറന്നാണ് പലരും എത്തിച്ചേർന്നത്. അഞ്ചര പതിറ്റാണ്ട് മുമ്പ് 1972 ൽ പ്രവേശനം നേടിയവരാണ് മിക്കവരും.

## Article Content

കടവത്തൂർ: ശതാബ്ദി ആഘോഷിക്കുന്ന കടവത്തൂർ വെസ്റ്റ് യു. പി. സ്‌കൂളിലെ 1978 - 79 ബേച്ചിലെ പൂർവ്വ വിദ്യാർഥികൾ ഒത്ത് കൂടിയത് വേറിട്ടൊരനുഭവായി. അര നൂറ്റാണ്ട് മുമ്പ് ഒന്നിച്ച് പഠിച്ചവർ ഒരേ വിദ്യാലയത്തിൽ വീണ്ടും ഒത്ത് ചേരുന്നത് അപൂർവ്വമാണ്. എല്ലാവരും അറുപത് വയസ്സ് എത്തിയവരായിരുന്നു. പ്രായത്തിൻ്റെ അവശതകൾ മറന്നാണ് പലരും എത്തിച്ചേർന്നത്. അഞ്ചര പതിറ്റാണ്ട് മുമ്പ് 1972 ൽ പ്രവേശനം നേടിയവരാണ് മിക്കവരും.

ഇതിനകം ഏറെ ശ്രദ്ധേയമായ ബേച്ചാണിത്. സ്‌കൂളിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിലും ജീവ കാരുണ്യ പ്രവർത്തനങ്ങളിലും പഠന വിനോദ യാത്രകൾ സംഘടിപ്പിക്കുന്നതിലും ബേച്ചിൻ്റെ പ്രവർത്തനം ശ്ലാഘനീയമാണ്. കഴിഞ്ഞ 4 വർഷങ്ങളിൽ തുടർച്ചയായി യാത്രകൾ നടത്തിയത് സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വൈറലാണ്. ഓരോ വർഷവും ഒരോ യാത്ര എന്നതാണ് ബേച്ചിൻ്റെ പ്രഖ്യാപിത നയം. ' അറുപതിൻ്റെ നിറവിൽ സഹപാഠികളുടെ വിനോദ യാത്ര' എന്നതായിരുന്നു ഈ വർഷത്തെ യാത്രയുടെ പ്രമേയം.

സ്കൂൾ ഓഡിറ്റോറിയത്തിൽ ഒത്ത് കൂടിയ മഹാ സംഗമം തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസി ഡണ്ട് ഗഫൂർ മൂലശ്ശേ രി ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി സംഗമം സെക്രട്ടറി ഡോ.അബൂബക്കർ കടവത്തൂർ അധ്യക്ഷനായി. പ്രമുഖ ട്രൈനർ മുഖ്യ പ്രഭാഷണം നടത്തി. കെ. ഖാലിദ് സുല്ലമി,എ. ഇബ്റാഹിം മാസ്റ്റർ, കെ. അബൂബക്കർ, എ.പി. മുഹമ്മദ്, എം.കെ. ഇസ്മായിൽ, മറിയം അൻവാരിയ്യ, ടി. അശ്‌റഫ് മാസ്റ്റർ പ്രസംഗിച്ചു. മഹല്ല് ഖത്തീബ് എൻ.കെ അഹ്മദ് മദനി സമാപന പ്രസംഗം നടത്തി. ബേച്ച് സെക്രട്ടറി സി. എച്ച് ഇസ്മായിൽ ഫാറൂഖി സ്വാഗതവും ട്രഷറർ എ. കെ. മുസ്‌തഫ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/389851/kadavathur-west-up-school-centenary-1978-79-batch-alumni-meet)